Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഭഗത് സിങ്ങിന്‍റെ സഹോദരപുത്രൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: രക്തസാക്ഷി ഭഗത് സിങ്ങിന്‍റെ സഹോദരപുത്രൻ അഭയ് സിങ് സന്ധു കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് പഞ്ചാബിലെ മൊഹാലിയിലായിരുന്നു അന്ത്യം.
ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭഗത് സിങ്ങിന്‍റെ ഇളയ സഹോദരൻ സർദാർ കുൽബിർ സിങ്ങിന്‍റെ മകനാണ് അഭയ് സിങ്.
അഭയ്യുടെ മരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ദുഃഖം രേഖെപ്പടുത്തി. ഭഗത് സിങ്ങിന്‍റെ പ്രത്യയശാസ്ത്രം പിന്തുടരുകയും അത് പ്രചരിപ്പാക്കാൻ കഠിനമായി പ്രയത്നിക്കുകയും ചെയ്ത സാമൂഹിക പ്രവർത്തകനായിരുന്നുവെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിങ് സിദ്ധു ഓർമിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
