ബദ്രക് സംഘർഷം: ഒഡീഷയിൽ 48 മണിക്കൂർ സോഷ്യൽ മീഡിയ നിരോധനം
text_fieldsഭുവനേശ്വർ: ഒഡീഷയിലെ തീരദേശ പട്ടണമായ ബദ്രകിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടർന്ന് സംസ്ഥാനത്ത് 48 മണിക്കൂർ നവമാധ്യമ നിരോധനം ഏർപ്പെടുത്തി. ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന പരമാർശങ്ങൾ നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച നഗരത്തിെൻറ വിവിധ ഇടങ്ങളിൽ സംഘർഷങ്ങൾ നടന്നിരുന്നു.
വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെയാണ് മതവിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെട്ടത്. ഇതെ തുടർന്നാണ് രണ്ടു ദിവസത്തേക്ക് സോഷ്യൽ മീഡിയക്കും നിരോധനം ഏർപ്പെടുത്തിയത്.
ഫേസ്ബുക്കില്‍ ശ്രീരാമനെയും സീതയെയും മോശമായി പരാമര്‍ശിച്ചു എന്നാരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍, പൊലീസ് വാഹനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ അക്രമികൾ അഗ്നിക്കിരയാക്കി. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, സ്ഥിതിനിയന്ത്രണ വിധേയമായതിനെ തുടർന്ന് ഞയറാഴ്ച രാവിലെ എട്ടു മണിമുതൽ 12 മണിവരെ കർഫ്യു ഇളവു നൽകി. ബദ്രക് നഗരത്തിൽ 35 പ്ലാറ്റൂൺ പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
