Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുന്നാളിനു നാട്ടിലേക്ക് വരുന്നവർ ജാഗ്രതൈ; ട്രെയിനിൽ കള്ളന്മാർ കൂടുന്നു, അനുഭവം പങ്കുവച്ച് യുവാവ്

text_fields
bookmark_border
പെരുന്നാളിനു നാട്ടിലേക്ക് വരുന്നവർ ജാഗ്രതൈ; ട്രെയിനിൽ കള്ളന്മാർ കൂടുന്നു, അനുഭവം പങ്കുവച്ച് യുവാവ്
cancel

കോഴിക്കോട്: പെരുന്നാളവധിക്ക് നിരവധിപേരാണ് മറുനാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തുന്നത്. മിക്ക ട്രെയിനുകളിലും ബുക്കിങ് ഏതാണ്ട് പൂർണമാണ്. തിരക്ക് കൂടുമ്പോൾ കള്ളന്മാരും കൂടുതലാണെന്നും സൂക്ഷിച്ചില്ലെങ്കിൽ വിലപിടിപ്പുള്ള പലതും നഷ്ടമായേക്കാമെന്നും മുന്നറിയിപ്പ് നൽകുകയാണ് മുഹമ്മദ് സഞ്ജിത് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ്. യശ്വന്തപുർ -കണ്ണൂർ എക്സ്പ്രസിൽ തനിക്കുണ്ടായ അനുഭവം വിവരിക്കുന്ന വിഡിയോ പങ്കുവെച്ചിട്ടുണ്ട് യുവാവ്.

ലാപ്ടോപും മൊബൈൽ ഫോണും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണ് കള്ളന്മാർ ലക്ഷ്യമിടുന്നത്. തന്റെ ബാഗ് കാണാതായെങ്കിലും അതിൽ വിലപിടിപ്പുള്ള ഒന്നും ഇല്ലാതിരുന്നതിനാൽ പിന്നീട് ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസിന്‍റെ സഹായത്തോടെ കള്ളനെ പിടികൂടിയിരുന്നു. തൊട്ടടുത്തല്ലാതെ മറ്റൊരിടത്ത് ബാഗ് വെച്ചാൽ പോലും സാധനങ്ങൾ കവർന്ന് കള്ളന്മാർ കടന്നു കളയുമെന്നും ട്രെയിൻ യാത്രക്കിടെ ഏറെ ശ്രദ്ധ വേണമെന്നും യുവാവ് പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Beware of theifs in train; Man explains his experience from Bangalore to Kerala
Next Story