Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വ്യാജ സമാജ്​​വാദി’കളെ...

‘വ്യാജ സമാജ്​​വാദി’കളെ  കരുതിയിരിക്കണ​െമന്ന്​ അഖിലേഷ്

text_fields
bookmark_border
‘വ്യാജ സമാജ്​​വാദി’കളെ  കരുതിയിരിക്കണ​െമന്ന്​ അഖിലേഷ്
cancel

ല​ഖ്​​​നോ: ‘വ്യാ​ജ സ​മാ​ജ്​​​വാ​ദി’​ക​ളെ   ക​രു​തി​യി​രി​ക്ക​ണ​െ​മ​ന്ന്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റും മു​ൻ യു.​പി മു​ഖ്യ​മ​ന്ത്രി​യു​മാ​യ  അ​ഖി​ലേ​ഷ്​ യാ​ദ​വ്. പാ​ർ​ട്ടി​യി​ൽ രൂ​പ​പ്പെ​ട്ട ഭി​ന്ന​ത​യി​ൽ മു​തി​ർ​ന്ന നേ​താ​വ്​ ​ ശി​വ​പാ​ൽ  അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ർ​ക്കെ​തി​രെ​യാ​ണ്​  ഒ​ളി​യ​മ്പ്.  പാ​ർ​ട്ടി സം​സ്​​ഥാ​ന ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​ക്ക്​  ത​ട​സ്സം സൃ​ഷ്​​ടി​ക്കാ​ൻ  ശ്ര​മി​ച്ച​വ​രാ​ണ്​ ​  വ്യാ​ജ സ​മാ​ജ്​​വാ​ദി​ക​ൾ.  സം​സ്​​ഥാ​ന​ത്ത്​ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​നും പാ​ർ​ട്ടി​​യെ  ത​ട​യാ​നും അ​വ​ർ​ക്ക്​ സാ​ധി​ച്ചു. പി​താ​വും പാ​ർ​ട്ടി മേ​ധാ​വി​യു​മാ​യ മു​ലാ​യം സി​ങ്ങി​​െൻറ എ​ല്ലാ പി​ന്തു​ണ​യും ത​നി​ക്കു​ണ്ടെ​ന്ന്​  അ​ഖി​ലേ​ഷ്​ പ​റ​ഞ്ഞു. 

ഗോ​ര​ഖ്​​പു​ർ, ഫൂ​ൽ​പു​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ ലോ​ക്​​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ത​യാ​റെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നംെ​ച​യ്​​തു. പാ​ർ​ട്ടി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റാ​യി ന​രേ​ഷ്​  ഉ​ത്ത​മി​നെ ക​ൺ​വെ​ൻ​ഷ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.  രാം ​ഗോ​പാ​ൽ യാ​ദ​വ്, അ​അ്​​സം ഖാ​ൻ, രാം ​ഗോ​വി​ന്ദ്​ ചൗ​ധ​രി തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​​െ​ങ്ക​ടു​ത്ത ക​ൺ​വെ​ൻ​ഷ​നി​ൽ പ​തി​ന​യ്യാ​യി​ര​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു. മു​ലാ​യം, ശി​വ​പാ​ൽ  എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കാ​ത്ത​ത്​  ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akilesh yadavsamajvadi partymalayalam newsFake party
News Summary - Beware of 'fake' samajwadis, Akhilesh Yadav tells party members-India news
Next Story