Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇത് നല്ല സമയം -പ്രധാനമന്ത്രി

text_fields
bookmark_border
ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇത് നല്ല സമയം -പ്രധാനമന്ത്രി
cancel

ബാങ്കോക്ക്: ഇന്ത്യയിൽ നിക്ഷേപം നടത്താൻ തായ്​ലൻഡിലെ വ്യാപാര സമൂഹത്തോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ് ര മോദി. ഇന്ത്യയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഗുണകരമായ മാറ്റങ്ങളാണ്. ഇന്ത്യയിൽ നിക്ഷേപിക്കാൻ ഏറ്റവും നല്ല സമയമാണിത്. പൂർണ ആത്മവിശ്വാസത്തോടെയാണ് ഞാനിത് പറയുന്നത് -പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപം നടത്താനും സുഗമമായ ബിസിനസിനും ഇന്ത്യയിലേക്ക് വരിക. തുറന്ന കൈകൾ നീട്ടിയാണ് ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നത്. അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ ഉടൻ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസിയാൻ ഉച്ചകോടി, ആർ.സി.ഇ.പി രൂപീകരണ പ്രഖ്യാപനം, കിഴക്കനേഷ്യാ ഉച്ചകോടി തുടങ്ങിയവയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തായ്​ലൻഡിലെത്തിയത്. തായ്​ലൻഡിൽ മോദിയുടെ പ്രഥമ സന്ദർശനമാണിത്.

കഴിഞ്ഞ ദിവസം ഇൻഡോർ സ്റ്റേഡിയത്തിൽ തായ്​ലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - this-is-the-best-time-to-invest-in-india-pm-modi-in-bangkok-india news
Next Story