ബംഗളൂരു: നഗരത്തിലെ 170 വർഷം പഴക്കമുള്ള മുസ്ലിംപള്ളി ഇതര മതവിഭാഗങ്ങൾക്കായി തുറന്നുകൊടുത്തു. ബംഗളൂരു നഗരത്തിൽ സ്ഥിതി ചെയ്യുന്ന മോദി പള്ളിയിലാണ് ഞായറാഴ്ച മുസ്ലിം ഇതരവിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചത്.
‘എെൻറ പള്ളി സന്ദർശന ദിനം’ എന്ന പേരിൽ റഹ്മത്ത് ഗ്രൂപ്പാണ് അമുസ്ലിംകളായവർക്ക് പള്ളി സന്ദർശനം ഒരുക്കിയത്. മതസൗഹാർദ്ദവും ഒരുമയും അണയാതെ സൂക്ഷിക്കുക എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.

ഞായറാഴ്ച സ്ത്രീകൾ ഉൾപ്പെടെ 400 ഓളം ഇതരമതസ്ഥർ പള്ളി സന്ദർശിക്കുകയും പ്രാർഥനയിലും തുടർന്ന് നടത്തിയ വിരുന്നിലും പങ്കെടുക്കുകയും ചെയ്തു. സിഖ് മത വിഭാഗക്കാർ ഉൾപ്പെടെ പള്ളിയിൽ എത്തി.
മറ്റുവിഭാഗക്കാർക്കും ഇസ്ലാമിെൻറ സംസ്കാരത്തെ കുറിച്ച് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.