Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യലഹരിയിൽ ഭാര്യ...

മദ്യലഹരിയിൽ ഭാര്യ ഭർത്താവി​െന പിന്തുടർന്ന്​ വെടിവെച്ചു വീഴ്​ത്തി

text_fields
bookmark_border
മദ്യലഹരിയിൽ ഭാര്യ ഭർത്താവി​െന പിന്തുടർന്ന്​ വെടിവെച്ചു വീഴ്​ത്തി
cancel

ബംഗളൂരു: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു വീഴ്ത്തി. ബംഗളൂരു നഗരത്തിലാണ് സംഭവമുണ്ടായത്​. മൂന്നു തവണ വെടിയേറ്റിട്ടും ജീവന്‍ രക്ഷിക്കാന്‍ റോഡിലൂടെ  ഓടിയ ഭര്‍ത്താവിനെ ഭാര്യ പിന്തുടര്‍ന്ന് പിന്നെയും ആക്രമിക്കുകയായിരുന്നു. 48 കാരിയായ ഹസ്മയാണ്  ഭര്‍ത്താവ്​ സായിറാമിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചത്. ശരീരത്തില്‍ മൂന്നു വെടിയുണ്ടകള്‍ തുളച്ചുകയറിയ  53 കാരനായ സായിറാമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൊസൂരിൽ നിന്ന്​  യാത്രകഴിഞ്ഞ് തിരികെ ഫോര്‍ച്യൂണര്‍ കാറില്‍ നഗരത്തിലേക്ക് മടങ്ങവേ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും വഴക്ക്​ വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു. ബംഗളുരു നഗരത്തിന് സമീപമുള്ള അനെകാലില്‍ വച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും മദ്യപിച്ചതോടെ പ്രശ്​നങ്ങൾ തുടങ്ങിയത്​.  

വഴക്ക്​ മൂർഛിച്ച്​ ഹസ്മ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സായിറാമിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. അടിവയറ്റില്‍ മൂന്നു തവണ വെടിയേറ്റിട്ടും സായിറാം കാറില്‍ നിന്ന് ചാടിയിറങ്ങി റോഡിലൂടെ ഒാടി. ബംഗളൂരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍ ചാടിക്കയറി രക്ഷപെടാന്‍ ശ്രമിച്ച സായിറാമിനെ ഹസ്​മ  കാറില്‍ പിന്തുടര്‍ന്നെത്തി ബസിനെ മറികടന്ന് കുറുകെ വാഹനം ഇട്ട് ബസ് തടയുകയും ബസിനുള്ളില്‍ കയറി സായിറാമിനെ വീണ്ടും ആക്രമിക്കുകയുമായിരുന്നു.

സംഘര്‍ഷത്തിലിടപെട്ട ബസി​ലെ മറ്റ് യാത്രക്കാർ ഹസ്മയെ തടയുകയും പൊലീസിനെ വിളിച്ചു വരുത്തി സായിറാമിനെ  ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ബംഗളൂരുവില്‍ സെക്യൂരിറ്റി എജന്‍സി നടത്തുകയാണ് ഹസ്മയും സായിറാമും. വൈദ്യപരിശോധനക്കു ശേഷം ഹസ്മയെ പൊലീസ്​ അറസ്​റ്റു ചെയ്​തു.  ഹസ്മ​െക്കതിരെ  കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun shotBangalore NewsIndia News
News Summary - Bengaluru Woman Shot Husband Thrice In Car, Chased Him As He Got Into Bus
Next Story