Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ മുസ്​ലിം...

ബംഗളൂരുവിൽ മുസ്​ലിം സുഹൃത്തി​​െൻറ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ട​ യുവതിക്ക് പൊലീസ്​​ മർദ്ദനം

text_fields
bookmark_border
ബംഗളൂരുവിൽ മുസ്​ലിം സുഹൃത്തി​​െൻറ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ട​ യുവതിക്ക് പൊലീസ്​​ മർദ്ദനം
cancel

ബംഗളൂരു: മുസ്​ലിം സുഹൃത്തി​​​​െൻറ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ടതിന്​​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ മർദ്ദിച്ചുവെന്ന്​ ആരോപണവുമായി യ​ുവതി. സുബ്രമണ്യ ക്ഷേത്രത്തിനടുത്ത്​ സുഹൃത്തായ മുസ്​ലിം യുവാവി​​​െൻറ കൂടെ കണ്ടതിനെ തുടർന്ന്​​ ആരോ പരാതി നൽകിയെന്നും​ രാത്രി തനിച്ച്​ നടക്കുകയായിരുന്ന തന്നെ ​പൊലീസ്​​ കസ്​റ്റഡിയിലെടുത്തെന്നും യുവതി ഒരു വീഡിയോ സന്ദേശത്തിൽ പറയുന്നു.​ യുവാവിനെയും സ്​റ്റേഷനിലേക്ക്​ വിളിപ്പിച്ച്​ ​പൊലീസ് ഇരുവരെയും മാരകമായി മർദ്ദിച്ചു. ശേഷം രക്ഷിതാക്കളെ വിവരമറിയിച്ച്​ അവരോടൊപ്പം ഇരുവരെയും മടക്കിഅയക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

‘ഞങ്ങൾ വ്യത്യസ്​ത മതത്തിൽ പെട്ടവരായതാണ് എല്ലാ​ പ്രശ്​നങ്ങൾക്കും കാരണം, കൂടെയുണ്ടായിരുന്ന സുഹൃത്ത്​ മുസ്​ലിം വിഭാഗത്തിൽ പെട്ട ആളായതിനാൽ അവനെ മാരകമായി​ ഉപദ്രവിച്ചു​, ഞങ്ങൾ കമിതാക്കളാണെന്ന്​ പറഞ്ഞായിരുന്നു ഉപദ്രവം’ യുവതി വീഡിയോ സന്ദേശത്തിൽ പറയുന്നു. 

എന്നാൽ വീട്ടുകാരെ അറിയിക്കാതെ രണ്ട്​ ദിവസം മുമ്പ്​ യുവതി വീട്​ വിട്ട്​ ഇറങ്ങിയതാണെന്നും പല തവണ ഇത്​ പോലെ കാണാതായതിനാൽ സ്​റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ യുവതി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. തുടർന്ന്  മർദ്ദിച്ച കോൺസ്​റ്റബിൾമാർക്കെതിരെയും സ്​റ്റേഷൻ ഇൻ ചാർജിനെതിരെയും നടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ബംഗളൂരു​ ​പൊലീസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimpoliceBangalore Newsmalayalam news
News Summary - Bengaluru Woman Says Police Thrashed Her, Muslim Friend - India News
Next Story