Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ ഓടുന്ന...

ബംഗളൂരുവിൽ ഓടുന്ന കാറിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് പേർ അറസ്റ്റിൽ

text_fields
bookmark_border
ബംഗളൂരുവിൽ ഓടുന്ന കാറിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് പേർ അറസ്റ്റിൽ
cancel

ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഓടുന്ന കാറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

പാർക്കിലിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ തട്ടികൊണ്ട് പോകുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. കൊറമംഗളയിലെ നാഷണൽ ഗെയിംസ് വില്ലേജ് പാർക്കിൽ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെൺകുട്ടി. പാർക്കിൽ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെൺകുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാൾ പറയുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാൾ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടർന്ന് പെൺകുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും നാല് പ്രതികളെയും ചോദ്യം ചെയ്ത് വരികയാണെന്നും മുതിർന്ന ​പൊലീസ് ഓഫീസർ സി.കെ ബാബ അറിയിച്ചു. പെൺകുട്ടി ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
TAGS:gang rape
News Summary - Bengaluru Woman Dragged From Park, Gang-Raped In Moving Car
Next Story