Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗളൂരു അക്രമം: മുൻമേയറുടെ പി.എ അറസ്​റ്റിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു അക്രമം:...

ബംഗളൂരു അക്രമം: മുൻമേയറുടെ പി.എ അറസ്​റ്റിൽ

text_fields
bookmark_border

ബംഗളൂരു: ബംഗളൂരു ഇൗസ്​റ്റിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി മേഖലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്​ കോർപറേഷൻ മുൻ മേയറും ഡി.ജെ ഹള്ളി വാർഡിലെ കോൺ​ഗ്രസ്​ കോർപറേറ്ററുമായ ആർ. സമ്പത്ത്​രാജി​െൻറ പി.എ അരുൺകുമാർ അറസ്​റ്റിൽ. സമ്പത്ത്​രാജി​െൻറ ബന്ധു കൂടിയാണ്​ അറസ്​റ്റിലായ അരുൺ കുമാർ. കേസിൽ അറസ്​റ്റിലായ എസ്​.ഡി.പി.​െഎ നേതാവ്​ മുസമ്മിൽ പാഷയടക്കമുള്ളവരുമായി 11 തവണ അരുൺകുമാർ ഫോണിൽ ബന്ധപ്പെട്ടതായാണ്​ ​അന്വേഷണ സംഘത്തി​െൻറ കണ്ടെത്തൽ.

സമ്പത്ത്​രാജ്​, പുലികേശി നഗറിലെ കോൺഗ്രസ്​ കോർപറേറ്റർ അബ്​ദുൽ റഖീബ്​ സാക്കിർ എന്നിവ​െര ചൊവ്വാഴ്​ച പൊലീസ്​ മണിക്കൂറുക​േളാളം ചോദ്യം ചെയ്​തിരുന്നു. വ്യാഴാഴ്​ചയും ഇരുവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്​തു. ഇരുവരുടെയും മൊബൈൽ ഫോണുകളും അന്വേഷണ സംഘത്തി​െൻറ കസ്​റ്റഡിയിലാണ്​. ഇതിനുപിന്നാലെയാണ്​ അരുൺരാജിനെ സെൻട്രൽ ക്രൈംബ്രാഞ്ച്​ സംഘം അറസ്​റ്റ്​ ചെയ്​തത്​. നാഗവാരയിലെ കോൺഗ്രസ്​ കോർപറേറ്റർ ഇർഷാദ്​ ബീഗത്തി​െൻറ ഭർത്താവ്​ കലീം പാഷ നേരത്തെ അറസ്​റ്റിലായിരുന്നു.

അതേസമയം, സ്വന്തം പാർട്ടിയിലെ ചില ബി.ബി.എം.പി കോർപറേറ്റർമാരാണ്​ അക്രമസംഭവങ്ങൾക്ക്​ പിന്നിലെന്ന ആരോപണവുമായി പുലികേശി നഗർ കോൺഗ്രസ്​ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി രംഗത്തെത്തിയത്​ കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി. രണ്ട്​ ബി.ബി.എം.പി കോർപറേറ്റർമാരും ഒരു കോർപറേറ്റുടെ ഭർത്താവുമാണ്​ രാഷ്​ട്രീയ പ്രതികാരമായി അക്രമസംഭവങ്ങൾ ആസൂത്രണം ചെയ്​തതെന്ന്​ എം.എൽ.എ ക്രൈംവിഭാഗം ഡി.സി.പി കെ.പി. രവികുമാറിന്​ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ, ആരുടെയൊക്കെ പേരാണ്​ എം.എൽ.എ ഉന്നയിച്ചതെന്ന്​ പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല. ഡി.ജെ ഹള്ളി കോർപറേറ്റർ ആർ. സമ്പത്ത്​ രാജ്​, പുലികേശി നഗർ കോർപറേറ്റർ അബ്​ദുൽ റഖീബ്​ സാക്കിർ, നാഗവാര കോർപറേറ്റർ ഇർഷാദ്​ ബീഗത്തി​െൻറ ഭർത്താവ്​ കലിംപാഷ എന്നിവരെയാണ്​ എം.എൽ.എ ആരോപണമുനയിൽ നിർത്തുന്നതെന്നാണ്​ വിവരം. അക്രമത്തിനിടെ എം.എൽ.എയുടെ വീട്​ ആക്രമിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്​തിരുന്നു. കേസിലെ പ്രധാന സാക്ഷികളിലൊരായ എം.എൽ.എയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ സമ്പത്ത്​രാജിനും അബ്​ദുൽറഖീബ്​ സാക്കിറിനും​ കുരുക്ക്​ മുറുകിയേക്കും. ത​െൻറ വീട്​ ആക്രമിക്കാനുള്ള ഗൂഢാലോചന ഒരു മാസം മു​െമ്പ നടന്നതായാണ്​ എം.എൽ.എയുടെ മൊഴി.

2018ലെ നിയമസഭ തെര​െഞ്ഞടുപ്പിൽ തനിക്ക്​ പുലികേശി നഗറിൽ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചതോടെയാണ്​ സമ്പത്ത്​രാജിന്​ താനുമായുള്ള ശത്രുത ഉടലെടുക്കുന്നതെന്ന്​ എം.എൽ.എ വെളിപ്പെടുത്തിയിട്ടുണ്ട്​. നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ്​ ശ്രീനിവാസ മൂർത്തി ജെ.ഡി.എസിൽനിന്ന്​ കോൺഗ്രസിൽ ചേർന്നത്​. നിയമസഭ തെരഞ്ഞെടുപ്പിൽ സമ്പത്ത്​ രാജ്​ സി.വി രാമൻ നഗർ മണ്ഡലത്തിൽനിന്ന്​ പരാജയപ്പെടുകയും ശ്രീനിവാസ മൂർത്തി പുലികേശി നഗർ മണ്ഡലത്തിൽ നിന്ന്​ റെക്കോഡ്​ മാർജിനിൽ വിജയിക്കുകയും ചെയ്​തിരുന്നു. രണ്ട്​ കോർപറേറ്റർമാരും ഒരു കോർപ​റേറ്ററുടെ ഭർത്താവും താനുമായി യോജിപ്പിലായിരുന്നില്ലെന്നും പ്രദേശത്തെ മുസ്​ലിംകളെ തനിക്കെതിരെ തിരിച്ചുവിടാൻ ഗൂഢാലോചന നടന്നതായുമാണ്​ എം.എൽ.എയുടെ ആരോപണം. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ സഹായപുരം വാർഡിൽനിന്ന്​ മത്സരിച്ചു തോറ്റ എസ്​.ഡി.പി.​െഎ അംഗം മുസമ്മിൽപാഷയും ജെ.ഡി.എസ്​ പ്രവർത്തകനായ വാജിദ്​ പാഷയും തന്നോട്​ വിരോധം വെച്ചുപുലർത്തിയിരുന്നതായും എം.എൽ.എ സി.സി.ബിക്ക്​ മുന്നിൽ മൊഴി നൽകിയതായി അറിയുന്നു.

വ്യാഴാഴ്​ച ​ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പൊലീസ്​ സ്​​േറ്റഷനുകളിലും അക്രമം നടന്ന പ്രദേശങ്ങളിലും സിറ്റി പൊലീസ്​ കമ്മീഷണർ കമൽ പന്തി​െൻറ നേതൃത്വത്തിലുള്ള ഉന്നത പൊലീസ്​ സംഘം സന്ദർശനം നടത്തി സ്​ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം പു​േരാഗതിയിലാണെന്നും സംഭവത്തിന്​ പിന്നിൽ പ്രവർത്തിച്ചവരാരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കമ്മീഷണർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsvilolance
Next Story