Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയെ...

അമ്മയെ കുത്തിക്കൊന്ന്​ അന്തമാനിലേക്ക്​ കടന്ന യുവതി പിടിയിൽ

text_fields
bookmark_border
അമ്മയെ കുത്തിക്കൊന്ന്​ അന്തമാനിലേക്ക്​ കടന്ന യുവതി പിടിയിൽ
cancel
camera_alt????, ?????????? ??????? ????

ബംഗളൂരു: മാതാവിനെ കുത്തിക്കൊന്ന്​ സുഹൃത്തിനൊപ്പം അന്തമാനിലേക്ക്​ കടന്ന യുവതി പോർട്ട്​ ബ്ലയറിൽ കർണാടക പെ ാലീസി​​െൻറ പിടിയിലായി. സംഭവത്തിൽ സഹോദരനും പരിക്കേറ്റിരുന്നു.

ബംഗളൂരുവിൽ സോഫ്​റ്റ്​വെയർ എഞ്ചിനീയറായ അമ ൃത (33), സ​ുഹൃത്ത്​ ​ശ്രീധർ റാവു എന്നിവരാണ്​ പിടിയിലായത്​. കെ.ആർ പുരത്തെ വീട്ടിൽ ഞായറാഴ്​ച രാവിലെയാണ്​ മാതാവിനെയും സഹോദരനെയും യുവതി ആക്രമിച്ചത്​. തൊട്ടുടനെ ബൈക്കിലെത്തിയ ശ്രീധർ റാവുവിനൊപ്പം വിമാനത്തവളത്തിലെത്തി അന്തമാനിലേക്ക്​ കടക്കുകയായിരുന്നു.

കർണാടകയിലേക്ക്​ കൊണ്ടുവരുന്നതിന്​ ട്രാൻസ്​മിറ്റ്​ വാറൻറ്​ ആവശ്യപ്പെട്ട്​ പ്രതികളെ പോർട്ട്​ ബ്ലയർ കോടതിയിൽ ഹാജരാക്കി. 15 ലക്ഷത്തി​​െൻറ ലോൺ തിരിച്ചടക്കാനാവാത്തതിനാൽ കടക്കാരിൽനിന്നുള്ള അപമാനം ഭയന്നാണ്​ കൃത്യം നടത്തിയതെന്നാണ്​ അമൃത പൊലീസിൽ നൽകിയ മൊഴി.

പക്ഷേ, അമൃതയും ശ്രീധർ റാവുമായുള്ള ബന്ധത്തെ മാതാവും സഹോദരനും എതിർത്തിരുന്നെന്നും അതാണ്​ സംഭവത്തിന്​ പിന്നിലെന്ന്​ സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു. സംഭവത്തിൽ ശ്രീധർ റാവുവി​​െൻറ പങ്ക്​ അന്വേഷിക്കുമെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsBengaluru Techiekills mum. Stabs brotherAndaman vacay
News Summary - Bengaluru techie kills mum. Stabs brother. Heads for Andaman vacay with buddy
Next Story