കോളജ് വിദ്യാർഥിനിയെ പലതവണ ബലാൽസംഗം ചെയ്ത് ഭീഷണിപ്പെടുത്തി, ഫിസിക്സ് അധ്യാപകനും ബയോളജി അധ്യാപകനും സുഹൃത്തും അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ പലതവണ ബലാത്സംഗം ചെയ്യുകയും അതിന്‍റെ പേരിൽ ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് അധ്യാപകരും അവരുടെ സുഹൃത്തും അറസ്റ്റിലായി.
ബംഗളുരുവിലെ സ്വകാര്യ കോളജിലെ ഫിസിക്സ് അധ്യാപകനായ നരേന്ദ്ര, ബയോളജി അധ്യാപകനായ സന്ദീപ്, അവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ പഠിപ്പിച്ചിരുന്ന കോളജിലെ വിദ്യാർഥിനിയായിരുന്നു പെൺകുട്ടി.
അക്കാദമിക് നോട്ടുകൾ നൽകാനെന്ന് വ്യാജേന നരേന്ദ്ര ആദ്യം വിദ്യാർഥിനിയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് ബംഗളൂരുവിലെ അനൂപിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി, ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്ക് ശേഷം, സന്ദീപ് നരേന്ദ്രയുമൊത്തുള്ള അവളുടെ ഫോട്ടോകളും വീഡിയോകളും ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു.
പിന്നീട് അനൂപും ഇതേ രീതിയിൽ തന്റെ മുറിയിൽ പ്രവേശിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
മാനസികമായി തകർന്ന വിദ്യാർഥിനിയെ മാതാപിതാക്കൾ സന്ദർശിച്ചപ്പോഴാണ് വിവരങ്ങൾ മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. കുടുംബം കർണാടക സംസ്ഥാന വനിതാ കമീഷനെ സമീപിക്കുകയും തുടർന്ന് മാറത്തഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

