ബംഗളൂരു ദുരന്തം: നഷ്ടപരിഹാരത്തുക ഉയർത്തി കർണാടക സർക്കാർ
text_fieldsബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തി കർണാടക സർക്കാർ. നേരത്തേ പ്രഖ്യാപിച്ച തുക പത്ത് ലക്ഷമായിരുന്നു. എന്നാൽ, ഇപ്പോൾ 25 ലക്ഷമായി ഉയർത്തിയിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഈ വർഷത്തെ ഐ.പി.എൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ അനുമോദിക്കുന്നതിനായി ജൂൺ നാലിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
35,000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിലേക്ക് രണ്ടര ലക്ഷംപേർ എത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. ജനക്കൂട്ടത്തെ പൂർണമായും നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

