വിദ്യാർഥികൾക്കു മുന്നിൽ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു
text_fieldsബംഗളൂരു: വിദ്യാർഥികളുടെ കൺമുന്നിൽ പ്രിൻസിപ്പലിനെ അജ്ഞാതസംഘം കൊലപ്പെടുത്തി. നഗരത്തിലെ ഹാവനൂർ പബ്ലിക് സ്കൂളിൽ ഞായറാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. സ്പെഷൽ ക്ലാസ് എടുക്കുന്നതിനിടെ എത്തിയ ആക്രമിസംഘം പ്രിൻസിപ്പൽ രംഗനാഥിനെ കുത്തിക്കൊലെപ്പടുത്തുകയായിരുന്നു.
പ്രിൻസിപ്പലിന് ഒരു സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 11ഒാടെ അഞ്ചംഗ സംഘം സ്കൂളിലേക്ക് അതിക്രമിച്ചു കടക്കുന്നതിെൻറ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന രംഗനാഥ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ദൃക്സാക്ഷികളായ വിദ്യാർഥികൾ ഞെട്ടലിൽനിന്ന് മുക്തരായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
