ബംഗളൂരു അക്രമത്തിന് പിന്നിൽ എസ്.ഡി.പി.െഎയെന്ന് കർണാടക ആഭ്യന്തര മന്ത്രി
text_fieldsബംഗളൂരു: ബംഗളൂരു ഇൗസ്റ്റ് മേഖലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമസംഭവങ്ങൾക്ക് പിന്നിൽ എഡ്.ഡി.പി.െഎ ആണെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പൊലീസ് അന്വേഷണം പുരോഗമിക്കുേമ്പാൾ അക്രമത്തിൽ എസ്.ഡി.പി.െഎയുടെ പങ്കാണ് തെളിയുന്നതെന്നും ജില്ല സെക്രട്ടറി മുസമ്മിൽ പാഷ അടക്കം നാല് എസ്.ഡി.പി.െഎ നേതാക്കൾ ഇതുവരെ അറസ്റ്റിലായതായും ബൊമ്മെ വെളിപ്പെടുത്തി.
അന്വേഷണം പുരോഗതിയിലാണ്. കൂടുതലൊന്നും ഇപ്പോൾ വെളിപ്പെടുത്താനാവില്ല. വരും ദിവസങ്ങളിൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാവും. വിഡിയോ ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ എസ്.ഡി.പി.െഎയുടെ പങ്ക് പുറത്തുവന്നിട്ടുണ്ട്. നിരവധി എസ്.ഡി.പി.െഎ ഭാരവാഹികൾ പിടിയിലായിട്ടുണ്ട്.
സമീപപ്രദേശങ്ങളിൽനിന്ന് കെ.ജി ഹള്ളിയിലേക്കും ഡി.ജെ ഹള്ളിയിലേക്കും എസ്.ഡി.പി.െഎ പ്രവർത്തകർ എത്തിച്ചേരുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും മംഗളൂരുവിലും മൈസൂരുവിലും എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെയുള്ള കേസുകളും ഇതോടൊപ്പം പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

