Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ചു വയസ്സുകാരിയെ...

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച്​ വഴിയിലുപേക്ഷിച്ചു

text_fields
bookmark_border
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച്​ വഴിയിലുപേക്ഷിച്ചു
cancel

ബംഗളൂരു: രാത്രിയിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു. ബംഗളൂരു നഗരത്തിലെ കെ.ജി ഹള്ളിയിൽ ശനിയാഴ്​ച പുലർച്ചെ രണ്ടോടെയാണ്​ സംഭവം. വഴിയിൽ അർധബോധത്തോടെ കിടന്ന കുട്ടിയെ അയൽവാസി അറിയിച്ചതനുസരിച്ച്​ വനിത പൊലീസ്​ പട്രോളിങ്​ ടീമായ ഹൊയ്​സാലയുടെ നേതൃത്വത്തിൽ ലേഡി കഴ്​സൺ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊലീസ്​ പിന്നീട്​ നടത്തിയ തിരച്ചിലിലാണ്​ പെൺകുട്ടിയെ അന്വേഷിച്ച്​ നടക്കുന്ന അമ്മയെ കണ്ടെത്തിയത്​. കുടുംബം താമസിക്കുന്ന താൽക്കാലിക ട​​െൻറിൽനിന്ന്​ പുലർച്ചെ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ മകളെ പിന്നീട്​ കാണാതാവുകയായിരുന്നെന്ന്​ അവർ പൊലീസിനോട്​ പറഞ്ഞു. പെൺകുട്ടിയുടെ തലക്ക്​ പരിക്കേറ്റിട്ടുണ്ടെന്നും രക്ത​സ്രാവമുണ്ടെന്നും ഡോക്​ടർ അറിയിച്ചു. തലയിലെ പരിക്ക്​ ഭേദമായ ശേഷമേ സംസാരിക്കാനാകൂ എന്ന്​ പൊലീസ്​ പറഞ്ഞു. പോക്​സോ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കെ.ജി. ഹള്ളി പൊലീസ്​ കേസെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - bengaluru rape case
Next Story