Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ അനുകൂല...

ബംഗളൂരുവിൽ അനുകൂല പ്രകടനത്തിന് അനുമതി, പ്രതിഷേധത്തിന് നിഷേധം

text_fields
bookmark_border
ബംഗളൂരുവിൽ അനുകൂല പ്രകടനത്തിന് അനുമതി, പ്രതിഷേധത്തിന് നിഷേധം
cancel

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ബം​ഗ​ളൂ​രു​വി​ലെ ടൗ​ൺ​ഹാ​ളി​ൽ പ്ര​ക​ട​നം ന​ട​ന്ന​പ്പോ​ൾ ബെ​ൻ​സ​ൻ ടൗ​ണി​ലെ ഖു​ദ്ദൂ​സ് സാ​ഹി​ബ് ഈ​ദ്ഗാ​ഹി​ലെ എ​തി​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് പൊ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​ത​ന്നെ മൂ​ന്നു​ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ച്ചി​രു​ന്നു.

അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തു​കൊ​ണ്ടും ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് എ​ല്ലാം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഭാ​സ്ക​ർ റാ​വു അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഖു​ദ്ദൂ​സ് സാ​ഹി​ബ് ഈ​ദ്ഗാ​ഹി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ ദേ​ശീ​യ ഐ​ക്യ​മാ​യി സ​ത്യ​ഗ്ര​ഹ എ​ന്ന പേ​രി​ൽ ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​ക്കാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

അ​തേ​സ​മ​യം, ടൗ​ൺ​ഹാ​ളി​ൽ ബി.​ജെ.​പി​യെ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​യും പി​ന്തു​ണ​ച്ചു​കൊ​ണ്ട് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ച്ച് ‘ഇ​ന്ത്യ സ​പ്പോ​ർ​ട്ട്​ സി.​എ.​എ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ്ര​ക​ട​നം ന​ട​ന്നു. പി​ന്നാ​ലെ ഉ​ച്ച​ക്കു​ശേ​ഷം ആ​ട്ട​വും പാ​ട്ട​വും ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ത്ത്​ ‘ബ​ഹു​സ്വ​ര ഇ​ന്ത്യ ശ​ക്ത​മാ​യ ഇ​ന്ത്യ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത സാം​സ്കാ​രി​ക സാ​യാ​ഹ്ന​വും ന​ട​ന്നു.

നിയമത്തെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും ടൗ​ൺ​ഹാ​ളി​ൽ സ​മ​രം ന​ട​ന്നെ​ങ്കി​ലും ഖു​ദ്ദൂ​സ് സാ​ഹി​ബ് ഈ​ദ്ഗാ​ഹി​ലെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഖു​ദ്ദൂ​സ് സാ​ഹി​ബ് ഈ​ദ്ഗാ​ഹി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ്ര​തി​ഷേ​ധം തി​ങ്ക​ളാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActCAA protest
News Summary - Bengaluru Protest Support on CAA-India News
Next Story