ബംഗളൂരു: നിർത്താതെ കരയുന്ന ആ ചോരക്കുഞ്ഞിനെ മാറോട് ചേർത്തപ്പോൾ അർച്ചന ഒാർത്തത് വീട്ടിൽ നിർത്തി പോന്ന മൂന്ന് മാസം മാത്രം പ്രായമുള്ള തെൻറ കുഞ്ഞിനെയായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. അവനെ പാലൂട്ടി. വിശപ്പു മാറിയ കുഞ്ഞ് അർച്ചനയുടെ ചൂടേറ്റ് സുഖമായുറങ്ങി. ബംഗളൂരുവിെല പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ബംഗളൂരുവിെല കെട്ടിട നിർമാണ സ്ഥലത്തു നിന്നാണ് കുഞ്ഞിനെ കിട്ടിയത്. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ആർ. നാഗേഷാണ് ഉേപക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കിട്ടിയപ്പോൾ അവെൻറ ശരീരത്തിൽ നിന്ന് ചോരപ്പാട് മാറിയിരുന്നില്ല. പൊക്കിൾെക്കാടി കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു.
കുട്ടിെയ നാഗേഷ് ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രുഷകൾക്ക് ശേഷം കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. എന്നാൽ സ്റ്റേഷനിലെത്തിയ കുഞ്ഞ് വിശപ്പു സഹിക്കാനാകാതെ കരയുകയായിരുന്നു.
പ്രസവാവധി കഴിഞ്ഞ് ഇൗയടുത്ത് ജോലിക്ക് കയറിയ കോൺസ്റ്റബിൾ അർച്ചനക്ക് കുഞ്ഞിെൻറ കരച്ചിൽ കേട്ടപ്പോൾ സ്വന്തം കുഞ്ഞിനെ ഒാർമ വന്നു. തുടർന്ന് ഒരു മടിയും വിചാരിക്കാതെ കുഞ്ഞിനെ അവർ പാലൂട്ടുകയായിരുന്നു. അർച്ചനയുടെ പ്രവർത്തിയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.
പൊലീസുകാർ കുഞ്ഞിന് പേരുമിട്ടു. കുമാരസ്വാമി എന്നാണ് കുഞ്ഞിന് പേരിട്ടത്. ഇവൻ ഇനി മുതൽ സർക്കാറിെൻറ കുഞ്ഞാണ്. അതിനാൽ മുഖ്യമന്ത്രിയുടെ പേരുതന്നെ ഇടുന്നുെവന്നാണ് െപാലീസുകാരുെട ഭാഷ്യം. കുഞ്ഞിനെ ബംഗളൂരുവിലെ ശിശു മന്ദിരത്തിലേക്ക് മാറ്റി.