പരിശോധനക്കിടെ രക്ഷപ്പെട്ട യാത്രക്കാരൻ തീവ്രവാദിയല്ലെന്ന് ബംഗളൂരു പൊലീസ്
text_fieldsബംഗളൂരു: ബംഗളൂരു നമ്മ മെട്രോയിലെ പ്രവേശന കവാടത്തിൽ സുരക്ഷാ പരിശോധനക്കിടെ രക്ഷപ്പെട്ടത് സാധാരണ യാത്രക്കാ രനാണെന്നും തീവ്രവാദിയല്ലെന്നും ബംഗളൂരു വെസ്റ്റ് ഡി.സി.പി രവി ഡി. ചന്നണ്ണാവർ പറഞ്ഞു. നായന്ദനഹള്ളി ഗംഗോന്ദനഹ ള്ളി സ്വദേശിയായ റിയാസ് അഹ്മദ് (49) എന്നയാളാണ് യാത്രക്കാരനെന്നും ഇയാൾ പതിവായി നായന്ദനഹള്ളി^ മെജസ്റ്റിക് റ ൂട്ടിൽ മെട്രോയിൽ സഞ്ചരിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് മെജസ്റ്റിക് മെട്രോ സ് റ്റേഷനിലാണ് സുരക്ഷാ പരിശോധനക്ക് നിൽക്കാതെ യാത്രക്കാരൻ കടന്നുകളഞ്ഞത്. ഇതിെൻറ വിഡിയോ ദൃശ്യം പുറത്തുവന്നതോടെ ബംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് ജാഗ്രത നിർദേശം നൽകിയിരുന്നു.
എന്നാൽ, ബുധനാഴ്ച വൈകുന്നേരം നാലോടെ റിയാസ് അഹ്മദ് അപ്പർ പേട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പതിവു യാത്രക്കാരനായ തന്നോട് സുരക്ഷാ ജീവനക്കാരൻ കുർത്ത ഉയർത്താൻ ആവശ്യപ്പെെട്ടന്നും പൊതു സ്ഥലത്ത് അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയതിനാൽ അവിടെ നിന്ന് മടങ്ങുകയുമായിരുന്നെന്ന് റിയാസ് പരാതിയിൽ പറയുന്നു. എന്നാൽ, പിന്നീട് ചാനലുകളിൽ ഇതിെൻറ വിഡിയോ ദൃശ്യങ്ങൾ വന്നതോടെ ആളുകൾ തന്നെ തീവ്രവാദിയെന്ന നിലയിലാണ് കാണുന്നതെന്നും ഇത് മാനസികമായി തന്നെ പീഡിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മെജസ്റ്റിക് ബസ്സ്റ്റാൻറ് സബ്വേയിൽ ചെറിയ വാച്ച് റിപ്പയർ കട നടത്തുകയാണ് റിയാസ് അഹമ്മദ്. എല്ലാ ദിവസവും മെട്രോയിലാണ് യാത്രയും. സംഭവം നടന്ന ദിവസം മെട്രോയിലെ കിഴക്കുഭാഗത്തുള്ള പ്രവേശന കവാടത്തിലൂടെ അതിക്രമിച്ചു കയറാൻ ഇയാൾ ശ്രമിച്ചെന്ന് െപാലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, അത് റിയാസല്ലെന്നും മറ്റൊരാളാണെന്നും പൊലീസ് പറഞ്ഞു. അദ്ദേഹത്തെ കണ്ടെണത്താനായി ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
മാധ്യമങ്ങൾക്ക് വിഡിയോ ചോർത്തി നൽകിയവരെയും തെറ്റായ വിവരം കൈമാറിയവരെയും കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ സിറ്റി പൊലീസ് കമ്മീഷണർ ടി. സുനീൽ കുമാർ വാർത്താ സമ്മേളനം നടത്തി, രക്ഷപ്പെട്ട യാത്രക്കാരനെ പിടികൂടാൻ നാലംഗ പൊലീസ് സംഘത്തെ നിയോഗിച്ചതായി അറിയിച്ചിരുന്നു. സുരക്ഷാ പരിേശാധനക്കിടെ സംശയകരമായ പെരുമാറ്റം യാത്രക്കാരനിൽനിന്നുണ്ടായെന്നും വസ്ത്രത്തിനടിയിൽ എന്തോ ഉപകരണം ഉണ്ടായിരുന്നെന്നും മെറ്റൽ ഡിറ്റക്ടർ ശബ്ദിച്ചപ്പോൾ ഇയാൾ രക്ഷപ്പെെട്ടന്നും കമ്മീഷണർ പറഞ്ഞതിന് പിന്നാെലയാണ് റിയാസ് അഹമ്മദ് സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
