Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽനിന്ന്​...

ബംഗളൂരുവിൽനിന്ന്​ പിടികൂടിയ 60 ബംഗ്ലാദേശി പൗരന്മാരെ നാടുകടത്തും

text_fields
bookmark_border
ബംഗളൂരുവിൽനിന്ന്​ പിടികൂടിയ 60 ബംഗ്ലാദേശി പൗരന്മാരെ നാടുകടത്തും
cancel
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ 60 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ നാ​ടു​ക​ട​ത്തും. ക​ഴി​ഞ്ഞ​ദി​ വ​സം സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ബം​ഗ​ളൂ​രു​വി​ലെ രാ​മ​മൂ​ർ​ത്ത ി ന​ഗ​ർ, ബെ​ല​ന്തൂ​ർ, മാ​ർ​ത്ത​ഹ​ള്ളി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി താ​മ​ സി​ക്കു​ക​യാ​യി​രു​ന്ന 60 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ 22 പേ​ർ വ​നി​ത​ക​ളും ഒ​മ്പ​തു​പേ​ർ കു​ട്ടി​ക​ളു​മാ​ണ്.

ബം​ഗ്ലാ​ദേ​ശി​ലും ക​ർ​ണാ​ട​ക​യി​ലു​മു​ള്ള ഇ​ട​നി​ല​ക്കാ​രാ​യ ക​രാ​റു​കാ​രാ​ണ് ഇ​വ​രെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ൽ കൂ​ടു​ത​ലാ​ണെ​ന്നും ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക ക​ർ​ണാ​ട​ക​യി​ലും ന​ട​പ്പാ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മെ വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ല ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​യെ​ന്നും സ്ഥി​ര​മാ​യു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ൻ ഭാ​സ്ക​ർ റാ​വു വി​ശ​ദീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ ക​ഴി​യു​ന്ന വി​ദേ​ശ പൗ​ര​ന്മാ​രു​ടെ എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru policeBangladeshi immigrants
News Summary - Bengaluru police detains 60 suspected illegal Bangladeshi immigrants
Next Story