കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്കെതിരെ കിരൺ റിജിജു
text_fieldsന്യൂഡൽഹി: കർണാടക ആഭ്യന്തര മന്ത്രി ജി. പമേശ്വരയുടെ നിരുത്തരവാദ പ്രസ്താവനക്കെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. പുതുവർഷാഘോഷത്തിനിടെ ബാഗ്ളൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്ക് കാരണം പാശ്ചാത്യ വസ്ത്രധാരണമാണെന്ന കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രസ്താവനയാണ് വിമർശങ്ങൾക്കിടയാക്കിയത്.
ഇത്തരം പ്രവൃത്തികൾ ന്യായീകരിക്കാവുന്നതല്ലെന്ന് കിരൺ റിജിജു അഭിപ്രായപ്പെട്ടു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ബംഗളുരുവിനെപോലെ ഊർജസ്വലമായ നഗരത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒരു പരിഷ്കൃത സമൂഹത്തിന്‍റെ ലക്ഷമമാണ് സ്ത്രീകളുടെ സുരക്ഷയെന്നും കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു.
നഗരത്തില്‍ പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെ വ്യാപക ലൈംഗികാതിക്രമം നടന്നിരുന്നു. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി 11ന് ശേഷം അതിക്രമം ഉണ്ടായത്. അക്രമികൾ പലരുടെയും ശരീരത്തില്‍ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയ പലര്‍ക്കും ദുരനുഭവമുണ്ടായി. പ്രതികളെ ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
