Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരണം അപസ്​മാരം...

മരണം അപസ്​മാരം മൂലമെന്ന കള്ളം പൊളിഞ്ഞു; 20കാരിയ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്​ അറസ്​റ്റിൽ

text_fields
bookmark_border
crime
cancel

ബംഗളൂരു: 20 വയസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ ബംഗളൂരു പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കൊല ചെയ്​ത ശേഷം ഭാര്യ അപസ്​മാരം മൂലം മരിച്ചതാണെന്ന്​ ഇയാൾ ബന്ധുക്കളോട്​ കള്ളം പറയുകയായിരുന്നു.

രണ്ട്​ വർഷം മുമ്പ്​ വിവാഹിതരായ 25കാരനായ അജിത്തും സാനിയയും ബി.ടി.എം ലേഔട്ട്​ സ്​റ്റേജ്​ രണ്ടിലാണ്​ താമസിച്ചു വന്നിരുന്നത്​. ജൂൺ 28ന്​ ഇരുവരും ചേർന്ന്​ മദ്യപിക്കുന്നതി​നിടെ വഴക്കുണ്ടായിരുന്നതായി​ ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു. ഭാര്യക്ക്​ മറ്റൊരാളുമായി അവിഹിത ബന്ധം ഉള്ളതായി അജിത്ത്​ സംശയിച്ചിരുന്നു.

വഴക്കിനിടെ സാനിയയുടെ കഴുത്തിനും കാലിലും പുറത്തും പ്ലൈവുഡ്​ ഉപയോഗിച്ച്​ അജിത്ത്​ അടിച്ചു. ഒരു ദിവസത്തിന്​ ശേഷമാണ്​ അജിത്​ സാനിയയയെ ആശുപത്രിയിലാക്കിയത്​. അപസ്​മാരം വന്ന്​ വീഴുകയായിരുന്നുവെന്നാണ്​ ആശുപത്രിക്കാരോടും പറഞ്ഞത്​. പരിക്കേറ്റ സാനിയ മരിച്ചതോടെ ആശുപത്രി അധികൃതർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.

മാരകമായ പരിക്കാണ്​ സാനിയയുടെ മരണകാരണമെന്ന്​ പോസ്​റ്റ്​മോർട്ടത്തിൽ തെളിഞ്ഞു. തുടർന്ന്​ നടത്തിയ ​ചോദ്യം ചെയ്യലിൽ അജിത്ത്​ കുറ്റം സമ്മതിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsEpilepsymurder
News Summary - Bengaluru man murdered 20year-old wife claims she collapsed due to epilepsy
Next Story