ഭക്ഷണം സമയത്തിനെത്താത്തതിന് ദേഷ്യപ്പെട്ടു; പൊതിയുമായി വന്നയാളോട് മാപ്പപേക്ഷിച്ച് യുവാവ്
text_fieldsബംഗളൂരു: ഭക്ഷ്യവിതരണ ആപായ സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകുമ്പോൾ പലരും ഡെലിവറി ചെയ്യുന്നവരോട് ദേഷ്യപ്പെടാറുണ്ട്. ഇത്തരമൊരു സംഭവമാണ് ബംഗളൂരുവിലും ഉണ്ടായത്. രോഹിത് കുമാർ സിങ്ങാണ് ഹൃദയസ്പർശിയായ ഒരു ഭക്ഷ്യവിതരണത്തിന്റെ കഥ ലിങ്ക്ഡ്ഇന്നിൽ കുറിച്ചത്. പതിവുപോലെ സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്ത രോഹിത് കുമാർ സിങ് വിതരണം ചെയ്യാൻ വൈകിയതോടെ ഡെലിവറി ഏജൻറിനെ വിളിച്ചു.
മറുവശത്ത് നിന്നും 30 മിനിറ്റിനുള്ളിൽ എത്തുമെന്നായിരുന്നു മറുപടി. എന്നാൽ, പറഞ്ഞ സമയത്ത് ആളെത്താതിരുന്നതോടെ വീണ്ടും വിളിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ ഭക്ഷണമെത്തിക്കുമെന്നായിരുന്നു മറുവശത്ത് നിന്നുള്ള ക്ഷമയോടെയുള്ള മറുപടി. 10 മിനിറ്റനകം ഭക്ഷണവുമായി സ്വിഗ്ഗി വിതരണക്കാരനെത്തി.
ഭക്ഷണം വാങ്ങാനായി വാതിൽ തുറന്ന രോഹിത് കുമാർ സിങ്ങിനെ കാത്ത് കാലിന് അസുഖമുള്ള വിതരണക്കാരനായിരുന്നു ഉണ്ടായിരുന്നത്. 40കൾ പിന്നിട്ട ക്രെച്ചസിന്റെ സഹായത്തോട് കൂടി നടക്കുന്ന ഒരാളാണ് ഭക്ഷ്യവിതരണത്തിനായി എത്തിയത്. ഒരു നിമിഷം തന്റെ അക്ഷമയെ പഴിച്ചുപോയെന്നും ഉടൻ തന്നെ ഡെലിവറി ഏജന്റിനോട് മാപ്പ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ഒരു കഫേയിൽ ജോലിയുണ്ടായിരുന്ന ആളാണ് ഡെലിവറി ബോയിയായി എത്തിയ കൃഷ്ണപ്പ. പിന്നീട് കോവിഡുകാലത്ത് ജോലി പോയതിനെ തുടർന്നാണ് സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായി ജോലി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

