Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ 2.5 ലക്ഷം വിലയുള്ള തത്തയെ രക്ഷിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു

text_fields
bookmark_border
Arun Kumar
cancel
Listen to this Article

ബംഗളൂരു: അപൂർവ ഇനത്തിൽ പെട്ട ഏതാണ്ട് 2.5 ലക്ഷം രൂപ വിലവരുന്ന തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബംഗളൂരു യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ ഹൈ വോൾട്ടേജ് ലൈനിൽ അരുൺ കുമാറിന്റെ കൈ തട്ടിയത്.

ബംഗളൂരുവിലെ ഗിരിനഗർ ഭാഗത്താണ് സംഭവം. ബിസിനസുകാരനായ അരുൺ കുമാർ വളർത്തുന്നതാണ് മകാവു ഇനത്തിൽ പെട്ട തത്ത. കൂട്ടിൽ നിന്ന് പറന്നുപോയ തത്ത വൈദ്യുത ലൈനിനു സമീപം നിലയുറപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം. തുടർന്ന് കൈയിൽ ഒരു സ്റ്റീൽ പൈപ്പുമായി തത്തയെ തിരികെ കൊണ്ടുവരാനായി കോമ്പൗണ്ട് ഭിത്തിയിൽ കയറി. രക്ഷാപ്രവർത്തനത്തിനിടെ പൈപ്പ് ഉയർന്ന വോട്ടേജുള്ള ലൈനിൽ തട്ടി അരുൺ കുമാറിന് വൈദ്യതാഘാതമേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ കുമാർ കോമ്പൗണ്ട് വാളിൽ നിന്ന് താഴേക്കു വീഴുകയും ചെയ്തു.

യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനങ്ങളുടെ നമ്പർ ​പ്ലേറ്റ് നിർമിക്കുന്ന ബിസിനസായിരുന്നു അരുൺ കുമാറിന്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengaluru Man Electrocuted While Trying To Save Pet Parrot Worth 2.5 Lakhs
Next Story