വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; ഒരാൾ അറസ്റ്റിൽ
text_fieldsമുംബൈ: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ വിമാനം യാത്ര തിരിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം.
ബംഗളൂരു സ്വദേശിയാ രാജു ഗംഗപ്പ 20കാരിയായ വിമാന ജീവനക്കാരിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ജീവനക്കാരിക്കെതിരെ ഇയാൾ അശ്ലീല പരാമർശം നടത്തുകയും ചെയ്തു. വിമാന ജീവനക്കാരി സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് രാജു ഗംഗപ്പയെ വിമാനത്തിൽ നിന്നിറങ്ങി സി.െഎ.എസ്.എഫിന് കൈമാറുകയായിരുന്നു.
പിന്നീട് സി.െഎ.എസ്.എഫ് രാജു ഗംഗപ്പയെ എയർപോർട്ട് പൊലീസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള െഎ.പി.സി സെക്ഷൻ 354 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മുംബൈ കോടതിയിൽ ഹാജരാക്കിയ ഗംഗപ്പയെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ വീട്ടു.
