ബംഗളൂരുവിൽ ബലാബലം: കുടിയേറ്റ വോട്ടുകൾ മൂന്നു മണ്ഡലങ്ങളിലും നിർണായകമാകും
text_fieldsബംഗളൂരു: ഐ.ടി. ഹബ്ബെന്നറിയപ്പെടുന്ന ബംഗളൂരുവിൽ ഇത്തവണ മത്സരം പ്രവചനാതീതമാണ്. മഹാനഗരത്തിലുൾപ്പെടുന്ന മൂന്നു മണ്ഡലങ്ങളിൽ മുൻ വർഷങ്ങളിലെ പോലെ ഇത്തവണ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമല്ല. ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായ ബംഗളൂരു സെൻട്രൽ, നോർത്ത്, സൗത്ത് എന്നീ മൂന്നു മണ്ഡലങ്ങളാണ് ബംഗളൂരു മഹാനഗരത്തിൽ ഉൾപ്പെടുന്നത്. കോൺഗ്രസും ജെ.ഡി.എസും സഖ്യംചേർന്നതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ഈസി വാക്കോവർ ആയിരിക്കില്ലെന്നുറപ്പായിട്ടുണ്ട്. മൂന്നു മണ്ഡലങ്ങളിലും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാർഥികളായി കരുത്തരെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
മൂന്നു മണ്ഡലങ്ങളിലുമായി വിവിധ സംസ്ഥാനങ്ങളിൽനിന്നായെത്തിയ ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ വോട്ടുകൾ ഇരുകൂട്ടർക്കും ഇത്തവണ നിർണായകമാകും. ഏഴുലക്ഷത്തോളം കുടിയേറ്റക്കാരാണ് െസൻട്രൽ, നോർത്ത് മണ്ഡലങ്ങളിലായി സ്ഥിരതാമസമാക്കിയിട്ടുള്ളത്. ഉത്തരേന്ത്യയിൽനിന്നും ബംഗളൂരുവിലെത്തിയവരെ ബി.ജെ.പി നോട്ടമിടുമ്പോൾ കേരള, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയവരിലാണ് കോൺഗ്രസിെൻറ പ്രതീക്ഷ.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിെൻറ തരംഗം ബംഗളൂരുവിലെ മലയാളി വോട്ടർമാരിൽ ഉൾപ്പെടെ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. കുടിയേറ്റ വോട്ടുകൾ ഉറപ്പാക്കാൻ കേരളത്തിൽനിന്നുള്ള നേതാക്കളെയും കോൺഗ്രസും ബി.ജെ.പിയും പ്രചാരണത്തിനിറക്കുന്നുണ്ട്. മഹാേദവപുര, സി.വി. രാമൻനഗർ, ശാന്തിനഗർ, മഹാലക്ഷ്മി ലേഒൗട്ട്, ദാസറഹള്ളി, ഹെബ്ബാൾ, പുലികേശി നഗർ തുടങ്ങിയ നഗരത്തിലെ വിവിധയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുടിയേറ്റക്കാർക്കിടയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യവും ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
ബംഗളൂരു നോർത്തിൽ രണ്ടാം തവണ മത്സരത്തിനിറങ്ങുന്ന കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദഗൗഡക്കെതിരെ കോൺഗ്രസിലെ കറകളഞ്ഞ നേതാവെന്ന വിശേഷണമുള്ള മുതിർന്ന നേതാവും മന്ത്രിയുമായ കൃഷ്ണബൈര ഗൗഡയാണ് മത്സരിക്കുന്നത്. നോർത്ത് മണ്ഡലത്തിലെ എട്ട് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചെണ്ണം കോൺഗ്രസിനൊപ്പവും രണ്ടെണ്ണം ജെ.ഡി.എസിനൊപ്പവുമാണ്. മല്ലേശ്വരത്ത് മാത്രമാണ് ബി.ജെ.പി എം.എൽ.എയുള്ളത്. നിയമസഭ മണ്ഡലങ്ങളിലെ ഈ ഭൂരിപക്ഷവും ശക്തനായ സ്ഥാനാർഥിയും ചേരുമ്പോൾ സദാനന്ദഗൗഡക്കെതിരെ വിജയിക്കാനാകുമെന്നാണ് സഖ്യത്തിെൻറ പ്രതീക്ഷ. ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമായ ബംഗളൂരു സൗത്തിൽ ഇത്തവണ ബി.ജെ.പിയുടെ നില പരുങ്ങലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
