വായ്പ തിരിച്ചുനൽകിയില്ല; വീട്ടമ്മയെ വൈദ്യുതി പോസ്റ്റിൽ െകട്ടിയിട്ട് മർദിച്ചു
text_fieldsബംഗളൂരു: കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിന് വീട്ടമ്മയെ വൈദ്യുതി തൂണിൽ കെട്ടി യിട്ട് മർദിച്ചു. രാമനഗര ജില്ലയിലെ തവരകരെ കൊടിഗെഹള്ളിയിലാണ് സംഭവം. വായ്പ നൽകിയവരും നാട്ടുകാരും ചേർന്ന് വൈദ്യുതിതൂണിൽ കെട്ടിയിട്ടതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പുറംലോകമറിയുന്നത്. ചാമരാജ്നഗർ ജില്ലയിലെ കൊല്ലഗൽ സ്വദേശിനിയായ രാജമ്മയാണ് (36) ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിഗെഹള്ളിയിലെ നാട്ടുകാരിൽനിന്ന് വായ്പ വാങ്ങിയ 12 ലക്ഷത്തോളം രൂപ രാജമ്മ തിരിച്ചുനൽകിയില്ലെന്നാണ് പരാതി.
കൊല്ലഗൽ സ്വദേശിനിയായ രാജമ്മ വർഷങ്ങളായി മകൾക്കൊപ്പം കൊടിഗെഹള്ളിയിലാണ് താമസിച്ചിരുന്നത്. പലരിൽനിന്നായി കടം വാങ്ങിയ തുക കൊണ്ട് കൊടിഗെഹള്ളിയിൽ ചെറിയ ഹോട്ടൽ ആരംഭിച്ചെങ്കിലും നഷ്ടമായതോടെ തിരിച്ചടക്കാൻ കഴിയാതെയായി. ഹോട്ടൽ കച്ചവടത്തിനൊപ്പം ബംഗളൂരുവിൽ ചിട്ടി ബിസിനസും രാജമ്മ നടത്തിയിരുന്നു. നാട്ടുകാര്‍ നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ നാടുവിടുകയായിരുന്നു. രാജമ്മ ധര്‍മസ്ഥലയിലുണ്ടെന്നറിഞ്ഞ ചിലര്‍ ഇവരെ കണ്ടെത്തി കൊടികെഹള്ളിയിലേക്ക് എത്തിച്ചു. തുടർന്നാണ് വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചത്.
രാജമ്മയെ ചെരുപ്പുകൊണ്ടും ചൂലുകൊണ്ടും അടിക്കെന്ന് അക്രോശിക്കുന്നവരെ വിഡിയോ ദൃശ്യത്തിൽ കാണാം. കഴിഞ്ഞദിവസം ഗുണ്ടൽപേട്ടിൽ ക്ഷേത്രത്തിൽ കയറിയതിെൻറ പേരിൽ ഒാട്ടിസം ബാധിച്ച ദലിത് യുവാവിനെ നാട്ടുകാർ വിവസ്ത്രനാക്കി കെട്ടിയിട്ട് റോഡിലൂടെ നടത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
