യാത്രക്കാരനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് പണം കവർന്നു
text_fieldsഗുണ്ടകൽ (ആന്ധ്രപ്രദേശ്): യാത്രക്കാരനെ ട്രെയിനിൽനിന്ന് തള്ളിയിട് ട് 40,000 രൂപയും വിലപ്പെട്ട വസ്തുക്കളും കവർന്നു. ബംഗളൂരുവിൽ ഹോട്ടൽ ജീവനക്കാരനായ ഗോവിന്ദ് ഷെട്ടി (50) ആണ് കവർച്ചക്കിരയായത്. ഞായറാഴ ്ച രാവിലെ 6.30 ഓടെ ബംഗളൂരു- നന്ദിദ് എക്സ്പ്രസിലാണ് സംഭവം.
ബംഗളൂരുവിൽനിന്ന് ജന്മനാടായ മന്ത്രാലയത്തിലേക്ക് പോകുകയായിരുന്ന ഷെട്ടിയുമായി സൗഹൃദം നടിച്ച് ഒപ്പംകൂടിയ മൂന്നു യുവാക്കൾ ആന്ധ്രപ്രദേശിലെ ഗുണ്ടകൽ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാളെ പുറത്തേക്കെറിയുകയായിരുന്നു. ബാഗിലുണ്ടായിരുന്ന പണവും മറ്റു വസ്തുക്കളും സംഘം കവർന്നു.
ഹിന്ദുപൂരിൽനിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. തിമ്മംചെർലയിലെത്തിയപ്പോൾ ഗുണ്ടകൽ സ്റ്റേഷനിലെത്തിയെന്ന് ധരിപ്പിച്ച് വാതിലിനടുേത്തക്ക് വിളിച്ചുവരുത്തിയാണ് പുറത്തേക്ക് തള്ളിയിട്ടത്. തലക്ക് നിസ്സാര പരിക്കേറ്റ ഷെട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
