എയ്റോ ഇന്ത്യ ഷോ യു.പിയിലേക്കില്ല; ബംഗളൂരുവിൽ തന്നെ നടത്താൻ തീരുമാനം
text_fieldsന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ മിലിട്ടറി ഏവിയേഷൻ എക്സിബിഷനായ എയ്റോ ഇന്ത്യ ഷോ ബംഗളൂരുവിൽ തന്നെ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം. അടുത്ത വർഷം ഫെബ്രുവരിയിൽ ബംഗളൂരുവിൽ പരിപാടി നടത്തുമെന്നാണ് സർക്കാറിെൻറ ഒൗദ്യോഗിക അറിയിപ്പ്. കഴിഞ്ഞ കുറേ വർഷങ്ങളിലായി ബംഗളൂരുവിൽ നടക്കുന്ന പരിപാടി യു.പിയിലേക്ക് മാറ്റുമെന്ന് വാർത്തകളുണ്ടായിരുന്നു.
അടുത്ത വർഷം ഫെബ്രുവരി 20 മുതൽ 24 വരെ പരിപാടി നടത്തുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. പരിപാടിയിൽ എയ്റോ, പ്രതിരോധ വ്യവസായ സ്ഥാപനങ്ങൾ എന്നിവർ പെങ്കടുക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ കമ്പനികൾ ഇക്കുറി ഷോയിൽ പെങ്കടുക്കുമെന്നാണ് സൂചന.
മേള ബംഗളൂരുവിൽ തന്നെ നടത്താൻ കർണാടക സർക്കാർ സമ്മർദം ശക്തമാക്കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മേള യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് പ്രതിരോധമന്ത്രി നിർമല സീതാരാമന് സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
