ഗൂഗ്ൾ ജീവനക്കാരന് കോവിഡ് 19; സഹപ്രവർത്തകരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം
text_fieldsബംഗളൂരു: ബംഗളൂരുവിൽ ഗൂഗ്ൾ ജീവനക്കാരന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഗ്രീസിൽ നിന്നും ബംഗളൂരുവിലെത്ത ിയ 26കാരനാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇയാൾ ബംഗളൂരുവിലെ ആശുപത്രിയിൽ നീരീക്ഷണത്തിലാണെന്ന് കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലു അറിയിച്ചു.
രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇയാൾ ബംഗളൂരുവിലെ ഓഫിസിൽ എത്തിയിരുന്നു. അതിനുശേഷമാണ് വീട്ടു നിരീക്ഷണത്തിലാക്കുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. ഇതേ തുടർന്ന് ഇയാളുമായി അടുത്തിടപഴകിയ മറ്റു ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചതായി ഗൂഗ്ൾ അറിയിച്ചു. കൂടാതെ 26കാരനുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്തി വീട്ടുനിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
നേരത്തെ, ടെക് കമ്പനികളായ മിൻഡ് ട്രീയിലെയും ഡെൽ ഇന്ത്യയിലെയും ഒാരോ ജീവനക്കാർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ കൊറോണ മരണം കർണാടകയിലെ കൽബുർഗിയിൽ സ്ഥിരീകരിച്ചിരുന്നു. സൗദിയിൽ നിന്നും എത്തിയയാളാണ് മരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
