Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.എസ്​ ബന്ധം:...

െഎ.എസ്​ ബന്ധം: ബംഗളൂരുവിൽ ഡോക്​ടറെ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
െഎ.എസ്​ ബന്ധം: ബംഗളൂരുവിൽ ഡോക്​ടറെ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്​തു
cancel

ബംഗളൂരു: തീവ്രവാദ സംഘടനയായ ​െഎ.എസ​ുമായി ബന്ധമാരോപിച്ച്​ ബംഗളൂരുവിൽ ഡോക്​ടറെ ദേശീയ അന്വേഷണ ഏജൻസി (എൻ.​െഎ.എ) അറസ്​റ്റ്​ ചെയ്​തു. എം.എസ്​ രാമയ്യ മെഡിക്കൽ കോളജിലെ ഒഫ്​താൽമോളജിസ്​റ്റും ബംഗളൂരു ബസവനഗുഡി സ്വദേശിയുമായ അബ്​ദുൽറഹ്​മാൻ (28) ആണ്​ അറസ്​റ്റിലായത്​.

സിറിയയിൽ െഎ.എസി​െൻറ വിവിധ ഒാപറേഷനുകളിലും ​െഎ.എസി​െൻറ ഭാഗമായ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ കുറാസാൻ പ്രൊവിൻസി​െൻറ (​െഎ.എസ്​.കെ.പി) പ്രവർത്തനങ്ങളിലും ഇയാൾ പങ്കാളിയാണെന്ന്​ എൻ.​െഎ.എ വൃത്തങ്ങൾ വെളിപ്പെടുത്തി. ​അറസ്​റ്റിന്​ പിന്നാലെ ബംഗളൂരു നഗരത്തിലെ മൂന്നിടങ്ങളിൽ കർണാടക പൊലീസുമായി ചേർന്ന്​ എൻ.​െഎ.എ നടത്തിയ തെരച്ചിലിൽ ഇ​ദ്ദേഹത്തി​െൻറ മൊബൈൽഫോൺ, ലാപ്​ടോപ്​, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.

കഴിഞ്ഞ മാർച്ചിൽ ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ രജിസ്​റ്റർ ചെയ്​ത കേസുമായി ബന്ധപ്പെട്ടാണ്​ ബംഗളൂരുവിൽ തിങ്കളാഴ്​ച രാത്രി ഡോക്​ടറെ അറസ്​റ്റ് ചെയ്​തത്​​. നിരോധിത തീവ്രവാദ സംഘടനയായ ​െഎ.എസ്​.കെ.പിയുമായുള്ള ബന്ധത്തി​െൻറ പേരിൽ കശ്​മീരി ദമ്പതികളായ ജഹാൻ സെയ്​ബ്​ സാമി വാനി, ഭാര്യ ഹിന ബഷീർ ബെയ്​ഗ്​ എന്നിവരെ ഡൽഹി ജാമിഅ നഗറിലെ ഒാക്​ല വിഹാറിൽനിന്ന്​​ അറസ്​റ്റിലായതിനെ തുടർന്നാണ്​ ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ ഇൗ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

​െഎ.എസി​െൻറ അബുദബി മൊഡ്യൂളുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്ന അബ്​ദുല്ല ബാസിത്തുമായി കശ്​മീരി ദമ്പതികൾ ബന്ധപ്പെട്ടിരുന്നതായാണ്​ കണ്ടെത്തൽ.

അബ്​ദുല്ല ബാസിത്ത്​ തിഹാർ ജയിലിലാണ്​. പുണെ സ്വദേശികളായ സാദിയ അൻവർ ഷെയ്​ക്ക്​, നബീൽ സിദ്ദീഖ്​ ഖാദിരി എന്നിവരും കേസിൽ അറസ്​റ്റിലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളുടെ മറവിൽ ​െഎ.എസ്​.കെ.പിയുടെ സഹായത്തോടെ രാജ്യത്ത്​ അട്ടിമറി ശ്രമങ്ങൾ സംഘം ലക്ഷ്യം വെച്ചെന്നാണ്​ എൻ.​െഎ.എയുടെ ആരോപണം.

കശ്​മീരി ദമ്പതികളിൽനിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിലാണ്​​ ഡോ. അബ്​ദുൽറഹ്​മാ​െൻറ അറസ്​റ്റ്​​. സിറിയയിൽ ​െഎ.എസ്​ പ്രവർത്തനങ്ങൾക്കായി സുരക്ഷിതമായ മെസേജിങ്​ പ്ലാറ്റ്​ഫോം ഒരുക്കാൻ ജഹാൻ സെയ്​ബ്​ സാമി വാനിയുമായി ചേർന്ന്​ ഗൂഢാലോചന നടത്തിയതായി അറസ്​റ്റിലായ അബ്​ദുൽറഹ്​മാൻ സമ്മതിച്ചതായി എൻ.​െഎ.എ വൃത്തങ്ങൾ പറഞ്ഞു.

സംഘർഷ മേഖലയിൽ പരിക്കേറ്റ ​െഎ.എസ്​ പ്രവർത്തകർക്ക്​ വൈദ്യസഹായം ലഭ്യമാക്കാനുള്ള ആപ്പും ആക്രമണങ്ങളിൽ പ​െങ്കടുക്കുന്നവർക്ക്​ സഹായകമായ ആയുധസംബന്ധമായ ആപ്പും ഇദ്ദേഹം തയാറാക്കി വരികയായിരുന്നു. 2014ൽ ​െഎ.എസ്​ ഭടന്മാരുടെ ചികിത്സക്കായി സിറിയ സന്ദർശിച്ച ഇദ്ദേഹം, 10 ദിവസം തീവ്രവാദ ക്യാമ്പിൽ കഴിഞ്ഞശേഷം ഇന്ത്യയിലേക്ക്​ മടങ്ങുകയായിരുന്നു. അറസ്​റ്റിലായ പ്രതിയെ ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്​തുവരികയാണ്​. ​ഡൽഹി എൻ.​െഎ.എ സ്​പെഷ്യൽ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ റിമാൻഡിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന്​ എൻ.​െഎ.എ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISISBangalore NewsSyria isis
Next Story