Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവജി പ്രതിമ...

ശിവജി പ്രതിമ വികൃതമാക്കൽ: ഏഴുപേർ അറസ്​റ്റിൽ; ബി.ജെ.പിക്കെതിരെ ശിവസേന പ്രതിഷേധം

text_fields
bookmark_border
ശിവജി പ്രതിമ വികൃതമാക്കൽ: ഏഴുപേർ അറസ്​റ്റിൽ; ബി.ജെ.പിക്കെതിരെ ശിവസേന പ്രതിഷേധം
cancel
camera_alt

ബം​ഗ​ളൂ​രു​വി​ലെ ഛത്ര​പ​തി ശി​വാ​ജി​യു​ടെ പ്ര​തി​മ​യി​ൽ മ​ഷി ഒ​ഴി​ച്ച നി​ല​യി​ൽ

ബം​ഗ​ളൂ​രു: മ​റാ​ഠി രാ​ജാ​വ്​ ഛത്ര​പ​തി ശി​വ​ജി​യു​ടെ പ്ര​തി​മ​യി​ൽ മ​ഷി ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​ർ അ​റ​സ്​​റ്റി​ൽ. രണധീര പടെ സംസ്​ഥാന പ്രസിഡന്റ് ചേതൻ ഗൗഡ, ഗുരുദേവ നാരായൺകുമാർ, വരുൺ, നവീൻ ഗൗഡ, വിനോദ്, ചേതൻ കുമാർ, യോഗേഷ് ഗൗഡ എന്നിവരാണ്​ പിടിയിലായത്​.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ബാ​ഷ്യം സ​ർ​ക്കി​ളി​ൽ സ്ഥാ​പി​ച്ച പ്ര​തി​മ​യി​ൽ അ​ജ്ഞാ​ത​ർ മ​ഷി ഒ​ഴി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ദാ​ശി​വ​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇവ​ർ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇവരെ പി​ടി​കൂ​ടി​യ​തെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​മ വി​കൃ​ത​മാ​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബെ​ള​ഗാ​വി​യി​ൽ അ​ർ​ധ​രാ​ത്രി​ത​ന്നെ മ​ഹാ​രാ​ഷ്​​​ട്ര ഏ​കീ​ക​ര​ൺ സ​മി​തി​യു​ടെ​യും ശി​വ​സേ​ന​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി സം​ഗൊ​ള്ളി രാ​യ​ണ്ണ​യു​ടെ പ്ര​തി​മ ത​ക​ർ​ത്തു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​ാവസ്​ഥ നിലനിന്നു. ബെ​ള​ഗാ​വി​യി​ലും ബാ​ഷ്യം സ​ർ​ക്കി​ളി​ലും പൊ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ, ബം​ഗ​ളൂ​രു​വി​ലെ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്കും ബി.​ജെ.​പി സ​ർ​ക്കാ​റി​നു​മെ​തി​രെ മും​ബൈ​യി​ൽ ശി​വ​സേ​ന പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​ടെ കോ​ലം ക​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബൈ ശി​വ​ജി പാ​ർ​ക്കി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

ശി​വ​സേ​ന എം.​എ​ൽ.​എ​മാ​രാ​യ സ​ദ സ​ർ​വാ​ൻ​ക​ർ, മ​നി​ഷ ക​യാ​ന്ദെ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വ​ം നൽകി. സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​യോ​ട് മാ​പ്പു​പ​റ​യാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ട്ടു. ശി​വ​സേ​ന​യു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലീ​സു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി. ശി​വ​ജി​യു​ടെ പേ​രി​ൽ മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ വോ​ട്ട് ചോ​ദി​ക്കു​ന്ന ബി.​ജെ.​പി അ​വ​ർ ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ശിവസേന ആ​രോ​പി​ച്ചു. മും​ബൈ​ ബി.​ജെ.​പി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലും ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

ദേ​ശ സ്നേ​ഹി​ക​ളെ ബ​ഹു​മാ​നി​ക്ക​ണം –മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: ശി​വ​ജി​ പ്ര​തി​മ വി​കൃ​ത​മാ​ക്കു​ക​യും സം​ഗൊ​ള്ളി രാ​യ​ണ്ണ​യു​ടെ പ്ര​തി​മ ത​ക​ർ​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ. അ​ഭ്യൂ​ഹ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും ദേ​ശ സ്നേ​ഹി​ക​ളെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും അ​േ​ദ്ദ​ഹം പ​റ​ഞ്ഞു.

''ദേ​ശ​സ്നേ​ഹി​ക​ൾ രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി​യ​വ​രാ​ണ്. അ​തി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് കി​ട്ടൂ​ർ റാ​ണി ചെ​ന്ന​മ്മ​യു​ടെ​യും സം​ഗൊ​ള്ളി രാ​യ​ണ്ണ​യു​ടെ​യും ശി​വ​ജിയുടെയും പ്ര​തി​മ​ക​ൾ സ്​ഥാപി​ച്ച​ത്. ഇ​വ​രോ​ട് ന​മു​ക്ക് ബ​ഹു​മാ​ന​മു​ണ്ട്​. അ​ഭി​മാ​ന​ത്തോ​ടെ അ​വ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്​. ഭാ​ഷാ​രാ​ഷ്​​​ട്രീ​യ​ത്തിെൻറ പേ​രി​ൽ ദേ​ശീ​യ നേ​താ​ക്ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ആ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​ക്ര​മി​ക​ൾ ആ​രാ​യാ​ലും നേ​രി​ടു​ം''- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ലെ​യും ബെ​ള​ഗാ​വി​യി​ലെ​യും സം​ഭ​വ​ങ്ങ​ളി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ െപാ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര പ​റ​ഞ്ഞു. ബെ​ള​ഗാ​വി​യി​ൽ സം​ഗൊ​ള്ളി രാ​യ​ണ്ണ​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ 27 പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

രാ​യ​ണ്ണ​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത​തോ​ടെ ബെ​ള​ഗാ​വി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivsenaShivajiBJP-Shiv SenaShivaji statue
News Summary - Bengaluru cops arrest seven in Shivaji statue desecration case
Next Story