നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട അന്തർസംസ്ഥാന തൊഴിലാളികളെ തൊഴിച്ചു; പൊലീസുകാരന് സസ്പെൻഷൻ
text_fields
ബെംഗലൂരു: നാട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടെത്തിയ അന്തർ സംസ്ഥാന തൊഴിലാളികളെ തൊഴിച്ച പൊലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്‌റ്റേഷനു മുന്നിൽ എത്തിയ തൊഴിലാളികളെ മർദിച്ച കെ.ജി ഹള്ളി സ്റ്റേഷനിലെ എ.എസ്.ഐ രാജാ സാഹെബിനെയാണ് സസ്പെൻഡ് ചെയ്തത്.
നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവുമായി ഉത്തർ പ്രദേശിൽ നിന്നുള്ള തൊഴിലാളികൾ ബെംഗലൂരു കെ.ജി ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിക്കുകയായിരുന്നു. ഇവരോട് സംസാരിക്കാനെത്തിയ രാജാ സാഹെബ് സൗകര്യങ്ങൾ ഒരുക്കുന്നതുവരെ സമാധാനം പാലിച്ച് കഴിയണെമന്നും താമസ സ്ഥലങ്ങളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. തൊഴിലാളികൾ പിൻമാറാൻ തയാറാകാതിരുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട എ.എസ്.പെ രാജാ സാഹെബ് അവരെ ഭീഷണിപ്പെടുത്തുകയും ചവിട്ടി ഓടിക്കുകയുമായിരുന്നു.
തൊഴിലാളികളോട് മോശമായി സംസാരിക്കുന്നതും കാലുകൊണ്ട് തൊഴിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതെ തുടർന്ന് രാജാ സാഹബിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ എ.എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് ശരണപ്പ അറിയിച്ചു.
ബെംഗലൂരുവിൽ തന്നെ കോവിഡ് പരിശോധനാ ഫലത്തിൻെറ പകര്‍പ്പ് ആവശ്യപ്പെട്ട ആളില്‍ നിന്ന് സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബെംഗലൂരുവിൽ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള മാലൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം. ഡോക്ടറോട് ജില്ലാ കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
