You are here
കോൺഗ്രസ് എം.എൽ.എ ജെ.എൻ. ഗണേഷ് ഒളിവിൽ
ഗണേഷ് നേരേത്ത ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടതായി രേഖകൾ
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിെൻറ വിജയനഗര എം.എൽ.എ ആനന്ദ് സിങ്ങിെന ആക്രമിച്ച സംഭവത്തിൽ വധശ്രമക്കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കാംബ്ലി എം.എൽ.എ ജെ.എൻ. ഗണേഷ് ഒളിവിൽ.
ഗണേഷിനെ അറസ്റ്റ് ചെയ്യാൻ മൂന്നു പ്രത്യേക പൊലീസ് സംഘങ്ങളെ രാമനഗര പൊലീസ് നിയോഗിച്ചു. ബെള്ളാരിയിൽ ഉൾപ്പെടെ ഗണേഷിനായി പൊലീസ് തിരച്ചിൽ നടത്തി. ബി.ജെ.പിയുടെ ഒാപറേഷൻ താമര പദ്ധതിയെ പ്രതിരോധിക്കാനായി കോൺഗ്രസ് എം.എൽ.എമാരെ രാമനഗര ബിഡദിയിലെ റിസോർട്ടിൽ താമസിപ്പിക്കവെയാണ് ശനിയാഴ്ച രാത്രി ആനന്ദ് സിങ്ങിനെ ഗണേഷ് ആക്രമിച്ചത്. കണ്ണിനും നെഞ്ചിനും പരിക്കേറ്റ ആനന്ദ് സിങ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ഗണേഷ് നേരേത്ത ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായ രേഖകൾ പുറത്തുവന്നു. 2006 മുതൽ 2015 വരെ ഹൊസ്പേട്ട പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ജെ.എൻ. ഗണേഷിെൻറ പേരുമുണ്ടായിരുന്നു. പൊലീസിെൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കേസുകളായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയത്.
അന്വേഷണത്തിൽ ആരും ഇടപെടില്ലെന്നും ഗണേഷ് കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ വീണ്ടും ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കും.