അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ കാണാൻ മോദിയെ ക്ഷണിച്ച് ബംഗളൂരു പൗരന്മാർ
text_fieldsബംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മോശം അവസ്ഥയും കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗളൂരുവിലേക്ക് ക്ഷണിച്ച് പൗരൻമാർ. കിഴക്കൻ ബംഗളൂരു സന്ദർശന വേളയിൽ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ ‘ജീർണ്ണിച്ച’ അവസ്ഥ കണ്ട് മനസിലാക്കാൻ നരേന്ദ്ര മോദിയെ ശനിയാഴ്ച പൗരന്മാർ ക്ഷണിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ ഉദ്ഘാടന മഹാമഹവുമായി മോദി രംഗത്തുണ്ട്. പുതിയ മെട്രോ പാത ഉദ്ഘാടനത്തിന് മോദി എത്തിയ വേളയിലാ് പൗരൻമാരുടെ ക്ഷണം. ഈസ്റ്റ് ബെംഗളൂരുവിലെ സിറ്റിസൺസ് മൂവ്‌മെന്റ്, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളായ അഴുക്കുചാലുകൾ, മലിനജലങ്ങൾ, പാലങ്ങൾ, റോഡുകൾ, തടാകങ്ങൾ എന്നിവ പ്രവർത്തനരഹിതമായ നിരവധി സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും ട്വീറ്റുകളുടെ പരമ്പരയായി നൽകി. പുഞ്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയും ഒപ്പം നൽകി. .
“ബഹുമാനപ്പെട്ട നരേന്ദ്ര മോദി സർ, നിങ്ങൾ ഇന്ന് മഹാദേവപുരയിലായതിനാൽ ദയവായി സർജാപുര റോഡ് സന്ദർശിച്ച് കാർമലാരം പാലം കാണുക. പൊളിഞ്ഞ പാലം കണ്ടാൽ അഭിമാനം തോന്നും" എന്നായിരുന്നു ഒരു ട്വീറ്റ്. ഇതുപോലെ നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

