Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
cancel

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിനൊടുവിലാണ് മുസമ്മിൽ ഷെരീഫ് എന്നയാൾ അറസ്റ്റിലായത്.

കർണാടകയിലെ 12, തമിഴ്‌നാട്ടിലെ 5, ഉത്തർപ്രദേശിലെ ഒരു സ്ഥലത്തുമായിരുന്നു എൻ.ഐ.എ പരിശോധന.

മാർച്ച് ഒന്നിനാണ് ബ്രൂക്ക്ഫീൽഡ് ഏരിയയിലെ ഇന്റർനാഷണൽ ടെക്‌നോളജി പാർക്ക് ലിമിറ്റഡ് റോഡിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

സ്ഫോടനം നടത്തുന്നതിന് രണ്ടുമാസം മുൻപ് പ്രതികൾ അയൽ സംസ്ഥാനങ്ങളിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengaluru cafe blast key suspect arrested by NIA
Next Story