Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബില്ലിൽ ബോഡി ഷെയ്മിങ്: എയറിലായി ബെംഗളൂരുവിലെ കഫേ, അവസാനം മാപ്പ് പറഞ്ഞ് തലയൂരി

text_fields
bookmark_border
ബില്ലിൽ ബോഡി ഷെയ്മിങ്: എയറിലായി ബെംഗളൂരുവിലെ കഫേ, അവസാനം മാപ്പ് പറഞ്ഞ് തലയൂരി
cancel

ബെംഗളൂരു: പേരിന് പകരം ശരീരപ്രകൃതിയും വസ്ത്രധാരണവും സൂചിപ്പിച്ച ഉപഭോക്താവിന് ബില്ല് നൽകിയ കഫേക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ബെംഗളൂരുവിൽ നിന്നുള്ള ഒരു ഉപഭോക്താവാണ് പ്രമുഖ സബ്‌കോ കഫേയ്‌ക്കെതിരെ രംഗത്തെത്തിയത്. ബില്ലിൽ ഉപഭോക്താവിന്റെ പേരിന് പകരം “കുറച്ചു തടിച്ച, കറുത്ത ഷർട്ട് ധരിച്ചയാൾ” (Little Fat Black Shirt) എന്ന് വിശേഷിപ്പിച്ചിരുന്നു. ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവാവ്, തന്റെ പേരോ ടേബിൾ നമ്പറോ ഓർഡർ വിശദാംശങ്ങളോ നൽകുന്നതിന് പകരം എന്തിനാണ് ഇത്തരത്തിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചതെന്ന് ചോദിച്ചു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. വിമർശനം വ്യാപകമായതോടെ കഫേ മാപ്പ് പറയുകയായിരുന്നു. സ്ഥാപനത്തിന്റെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മീഷൻ ഉപഭോക്താവിന്റെ പരാതി കേൾക്കുമെന്നും കഫേ അധികൃതർ അറിയിച്ചു.

ഉപഭോക്താവിന്റെ പ്രതികരണം തങ്ങൾക്ക് പുതിയ അറിവ് നൽകാൻ സഹായിച്ചുവെന്നും തങ്ങളുടെ ടീം അംഗം തെറ്റുകാരനായിരിക്കുമ്പോൾ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കുന്നുവെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengaluru cafe apologizes over Body shaming in bill to customer
Next Story