Begin typing your search above and press return to search.
exit_to_app
exit_to_app
drugs
cancel
Homechevron_rightNewschevron_rightIndiachevron_rightജന്മദിനാഘോഷത്തിനിടെ...

ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന്​ കുത്തിവെച്ച കൗമാരക്കാര​െൻറ കൈ മുറിച്ചുമാറ്റി; പ്രതി മറ്റൊരു കേസിൽ ജയിലിൽ

text_fields
bookmark_border

ബംഗളൂരു: ജന്മദിനാഘോഷത്തിനെത്തിയ കൗമാരക്കാര​െൻറ കൈയിൽ സുഹൃത്ത്​​ മയക്കുമരുന്ന്​ കുത്തിവെച്ചതിനെ തുടർന്ന്​ വീർത്തതോടെ ​കൈ മുറിച്ചുമാറ്റി. ബംഗളൂരുവിലാണ്​ സംഭവം.

ജന്മദിനാഘോഷത്തിൽ പ​​െങ്കടുക്കാൻ എത്തിയ 17കാര​െൻറ കൈയിൽ സുഹൃത്ത്​ മയക്കുമരുന്ന്​ കുത്തിവെക്കുകയായിരുന്നു. ബംഗളൂരുവിലെ ചാമരാജ്​പേട്ടയിൽ നടന്ന പാർട്ടിക്കിടെ വോളിബോൾ പരിശീലകനായ സുഹൃത്ത്​ ചില ഗുളികകൾ പൊടിച്ച്​ വെള്ളത്തിൽ ലയിപ്പിച്ച ശേഷം കുത്തി​െവക്കുകയായിരുന്നുവെന്ന്​ 17കാരൻ പറഞ്ഞു.

ജന്മദിന പാർട്ടി കഴിഞ്ഞ്​ നാലു ദിവസത്തോടെ 17കാര​െൻറ കൈയിൽ വീക്കം തുടങ്ങി. തുടർന്ന്​ കുട്ടിയെ സജ്ഞയ്​ ഗാന്ധി ആശുപത്രിയിലെത്തിച്ചു. വിഷം നിറഞ്ഞതിനാൽ കൈ മുറിച്ചുമാറ്റാൻ ​േഡാക്​ടർമാർ നിർദേശിക്കുകയായിരുന്നു.

സംഭവത്തിൽ കൗമാരക്കാര​െൻറ കുടുംബം പൊലീസിൽ പരാതി നൽകി. കേസിൽ​ പ്രതിയായ വോളിബോൾ കോച്ച്​ നിലവിൽ വാഹന മോഷണ കേസിൽ ജയിലിലാണ്​. കുത്തിവെച്ച മയക്കുമരുന്ന്​ കണ്ടെത്തുന്നതിനായി പൊലീസ്​ ഡോക്​ടർമാരോട്​ റി​പ്പോർട്ട്​ തേടുകയും ചെയ്​തു.

Show Full Article
TAGS:Bengaluru drugs poison birthday party 
News Summary - Bengaluru boy loses arm after friend injects drugs, poisons him at birthday party
Next Story