You are here

ബംഗളൂരു സ്​ഫോടനക്കേസ്​ പ്രതി സലീം കണ്ണൂരിൽ അറസ്​റ്റിൽ  

  • തടിയൻറവിട നസീറി​െൻറ കൂട്ടാളിയാണ്​ അറസ്​റ്റിലായ സലീം

23:48 PM
10/10/2018
arrest

കണ്ണൂർ: 2008ൽ ബംഗളൂരുവിലെ ഒമ്പതിടങ്ങളിൽ നടന്ന ബോംബ്​ സ്​ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്​റ്റിൽ. കണ്ണൂർ പിണറായി പറമ്പായി സ്വദേശി സി. സലീമിനെയാണ്​ പിണറായി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

 കേരള പൊലീസ്​ നൽകിയ രഹസ്യവിവരത്തി​​െൻറ അടിസ്ഥാനത്തിൽ ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച്​ അധികൃതർ രണ്ടു​ ദിവസം മുമ്പ്​ കണ്ണൂരിൽ എത്തിയിരുന്നു. ബുധനാഴ്​ച വൈകീ​േട്ടാടെ പിണറായിയിൽ വെച്ചാണ്​ സലീമിനെ അറസ്​റ്റ്​ ചെയ്​തത്​. ഇയാളെ ഉടൻ ബംഗളൂരു ക്രൈംബ്രാഞ്ച്​ അധികൃതർക്ക്​ കൈമാറുമെന്നാണ്​ വിവരം. 23 പ്രതികളുള്ള കേസിൽ 21ാം പ്രതിയാണ്​ സലീം.

10​ വർഷമായി ഒളിവിൽ കഴിയുന്ന സലീം പിണറായിയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്​ ​പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ ഇയാൾ പിടിയിലായത്​. പാകിസ്​താൻ പൗരനായ ഒരാളാണ്​ ബംഗളൂരു സ്​ഫോടനക്കേസിൽ ഇനി പിടിയിലാകാനുള്ളത്​. 

Loading...
COMMENTS