Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു സ്ഫോടനം; മൂന്ന് അസം സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
ഭീകരാക്രമണമല്ലെന്ന് പൊലീസ് റിപ്പോർട്ട്
ബംഗളൂരു സ്ഫോടനം; മൂന്ന് അസം സ്വദേശികൾ അറസ്റ്റിൽ
cancel

ബംഗളൂരു: പുലികേശിനഗറിൽ ചൊവ്വാഴ്ച രണ്ട് പേർക്ക് പരിക്കേറ്റ ഇംപ്രൊവൈസ്ഡ് എക്സ്േപ്ലാസീവ് ഡിവൈസ് (ഐഇഡി) സ്ഫോടനവുമായി ബന്ധപ്പെട്ട് അസമിൽ നിന്നുള്ള മൂന്ന് പേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. സാഹിദുൽ ഹുസൈൻ ബർബുയ(33), സാജിദുൽ ഇസ്‌ലാം ലാസ്കർ(30), ബർഹാൻ അഹമ്മദ് ബർബുയ(28) എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ഭീകരാക്രമണമാണെന്ന പ്രചാരണം ശരിയല്ലെന്നും വ്യക്തി വൈരാഗ്യത്തെത്തുടന്നുണ്ടായ അക്രമമാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പരിക്കേറ്റവരിൽ ഒരാളായ അല്ലുദ്ദീൻ എമ്മുമായി (27) സാഹിദുൽ ഹുസൈന് ഭൂമി തർക്കവും സാമ്പത്തിക കാര്യങ്ങളും സംബന്ധിച്ച് കടുത്ത വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഐഇഡി സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.

മറ്റൊരു സംശയിക്കപ്പെടുന്ന ഇലക്ട്രീഷ്യനായ ബർഹാൻ ഐഇഡികൾ കൂട്ടിച്ചേർക്കുന്നതിനായി ഇന്റർനെറ്റ് സ്ക്രോൾ ചെയ്യുകയും അത് നടപ്പിലാക്കാൻ തന്റെ സാങ്കേതിക പശ്ചാത്തലം ഉപയോഗിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. നഗരത്തിൽ ഭീതി പരത്തുകയും ഭീകരപ്രവർത്തനം എന്ന പ്രചാരണം പൊലീസിനെയും ജനങ്ങളേയും മുൾമുനയിൽ നിർത്തുകയും ചെയ്ത സ്ഫോടനത്തിൽ സിസി ടി.വി ദൃശ്യങ്ങൾ പിന്തുടർന്നതോടെയാണ് തുമ്പായത്.പരിക്കേറ്റ അല്ലാവുദ്ദീൻ വഴിയരികിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട ബാഗ് എടുത്തതായി ആദ്യം സംശയിച്ചിരുന്നെങ്കിലും അജ്ഞാതൻ പൊതി കൈമാറിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കണ്ടു.

തുടർന്ന് അല്ലാവുദ്ദീന് പൊതി തുറക്കാൻ ആവശ്യപ്പെട്ട് ഫോൺ കോൾ ലഭിച്ചു. അഞ്ചാം നിലയിൽ പണി നടന്നുകൊണ്ടിരിക്കുമ്പോഴാണ് അയാൾ പൊതി തുറന്നത്. പരിക്കേറ്റ മറ്റൊരാളായ സൂരജ് കുമാർ പൊതിക്കുള്ളിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന ടോർച്ചിന്റെ ബട്ടൺ അമർത്തി, അത് പൊട്ടിത്തെറിച്ചു. അല്ലാവുദ്ദീനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും കുമാർ വിക്ടോറിയ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നതേയുള്ളൂ. സ്ഫോടനത്തിന്റെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ആവശ്യം ഉയരുകയും എൻഐഎ ഏറ്റെടുത്തേക്കും എന്ന റിപ്പോർട്ടുകൾ വരുകയും ചെയ്യുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bengaluru blast 3 Assamese natives arrested
Next Story