Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാംസ വിൽപനക്കും...

മാംസ വിൽപനക്കും അറവിനും ബം​ഗ​ളൂ​രുവിൽ ഇന്ന്​ നിരോധനം

text_fields
bookmark_border
മാംസ വിൽപനക്കും അറവിനും ബം​ഗ​ളൂ​രുവിൽ ഇന്ന്​ നിരോധനം
cancel

ബം​ഗ​ളൂ​രു: ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​മാ​യ ജ​നു​വ​രി 30ന്​ ​ബം​ഗ​ളൂ​രു ന​ഗ​ര​പ​രി​ധി​യി​ൽ ഇ​റ​ച്ചി​ക്കാ​യു​ള്ള ക​ശാ​പ്പും മാം​സ​വി​ൽ​പ​ന​യും ബൃ​ഹ​ത്​ ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​​കെ (ബി.​ബി.​എം.​പി) നി​രോ​ധി​ച്ചു. ഇ​തു​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ഹോ​ട്ട​ലു​ക​ളും റ​സ്​​​റ്റാ​റ​ന്‍റു​ക​ളും മാം​സ​വി​ൽ​പ​ന ന​ട​ത്താ​ൻ പാ​ടി​ല്ല. കോ​ഴി​ക​ളെ​യും മ​റ്റും അ​റു​ക്കാ​ൻ പാ​ടി​ല്ല. എ​യ്​​റോ ഇ​ന്ത്യ ഷോ ​ന​ട​ക്കു​ന്ന യെ​ല​ഹ​ങ്ക​യി​ലെ എ​യ​ർ​ഫോ​ഴ്​​സ്​ സ്​​റ്റേ​ഷ​ന്‍റെ 10 കി.​മീ. ചു​റ്റ​ള​വി​ൽ മാം​സ-​മ​ത്സ്യ​ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന ബി.​ബി.​എം.​പി ക​ഴി​ഞ്ഞ​ദി​വ​സം നി​രോ​ധി​ച്ചി​രു​ന്നു.

ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി 20 ​വ​രെ​യാ​ണി​ത്. ഇ​റ​ച്ചി, മീ​ൻ വി​ൽ​പ​ന ഷോ​പ്പു​ക​ൾ, നോ​ൺ​വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ൾ, റ​സ്​​റ്റാ​റ​ന്‍റു​ക​ൾ എ​ന്നി​വ ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ട​ച്ചി​ട​ണം. എ​യ്​​റോ ഷോ ​ന​ട​ക്കു​ന്ന വേ​ള​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ടു​ക്കാ​ൻ പ​ക്ഷി​ക​ൾ എ​ത്തു​ക​യും അ​വ മേ​ള ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ന്​ മു​ക​ളി​ലൂ​ടെ പ​റ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണി​ത്. ഇ​തു​പ്ര​കാ​രം ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ ഹോ​ട്ട​ലു​ക​ൾ, റ​സ്​​റ്റാ​റ​ന്‍റു​ക​ൾ, ഇ​റ​ച്ചി വി​ൽ​പ​ന ക​ട​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangaloreslaughtermeat sale banned
News Summary - Bengaluru bans animal slaughter, sale of meat
Next Story