ബംഗളൂരു വിമാനത്താവളത്തിൽ വാഹനപ്രവേശന നിരക്ക് മുന്നറിയിപ്പില്ലാതെ കൂട്ടി
text_fieldsബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ വിമാനത്താവളം അതോറിറ്റി മാറ്റം വരുത്തി.
ക്യാബ് ഉൾപ്പെടെയുള്ള കമേഴ്സ്യൽ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റം.കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന ക്യാബ് ഉൾപ്പെടെയുള്ള കമേഴ്സ്യൽ വാഹനങ്ങൾ (മഞ്ഞ നമ്പർ പ്ലേറ്റ്) ഏഴ് മിനിറ്റ് നേരംവരെ തുടരുന്നതിന് 150 രൂപ പ്രവേശ നിരക്കായി നൽകണം.ഏഴ് മിനിറ്റിന് മുകളിൽ തുടരുകയാണെങ്കിൽ 300 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് (വെള്ള നമ്പർ പ്ലേറ്റ്) ഏഴ് മിനിറ്റ് വരെ തുടരുന്നതിന് നിരക്കില്ല.
ഏഴ് മുതൽ 14 മിനിറ്റ് വരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നൽകണം.ബസുകൾക്ക് 600 രൂപയാണ് പ്രവേശന നിരക്ക്. ടെംപോ ട്രാവലറുകൾക്ക് 300 രൂപയുമാണ്.ടെർമിനൽ ഒന്നിലെ ലെയിൻ മൂന്നിലൂടെയാണ് ബസുകൾക്കും ടെംപോ ട്രാവലറുകൾക്കുമുള്ള പ്രവേശനം.

