ബംഗളൂരു െഎ.െഎ.എസ് ആക്രമണം: പ്രതിയെന്ന് സംശയിക്കുന്നയാൾ ത്രിപുരയിൽ പിടിയിൽ
text_fieldsബംഗളൂരു: 2005ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ നടന്ന ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ത്രിപുരയിൽനിന്ന് കർണാകട ഭീകര വിരുദ്ധ സേന (എ.ടി.എസ്) പിടികൂടി. അഗർതല ജോഗേന്ദ്ര നഗർ സ്വദേശി ഹബീബ് മിയയാണ് (37) ത്രിപുര പൊലീസിെൻറ സഹായത്തോടെ പിടിയിലായത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തുടർനടപടികളുടെ ഭാഗമായി ബംഗളൂരുവിലേക്ക് കൊണ്ടുവരും.
2005 ഡിസംബർ 28ന് വൈകീട്ട് നടന്ന ഭീകരാക്രമണത്തിൽ റിട്ട. മാത്തമാറ്റിക്സ് പ്രഫസർ മുനീഷ് ചന്ദ്രപുരി എന്നയാൾ മരിക്കുകയും സ്ത്രീയടക്കം നാലുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. റിസർച്ച് സൊസൈറ്റി ഒാഫ് ഇന്ത്യ (ഒ.ആർ.എസ്.െഎ) വാർഷിക കൺവെൻഷനിൽ പെങ്കടുക്കുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
