സർവകലാശാലകളിലെ ‘മിന്നലാക്രമണ ദിനാചരണം’: നിർദേശം മാനിക്കില്ലെന്ന് ബംഗാൾ
text_fieldsന്യൂഡൽഹി: സെപ്റ്റംബർ 29 രാജ്യത്തെ സർവകലാശാലകൾ ‘മിന്നലാക്രമണ ദിനമായി’ ആചരിക്കണമെന്ന യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി) ഉത്തരവ് വിവാദത്തിൽ. മോദി സർക്കാർ സൈന്യത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും യു.ജി.സിയുടെ നിർദേശം അംഗീകരിക്കില്ലെന്നും പശ്ചിമ ബംഗാൾ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബി.ജെ.പി തന്ത്രമാണ് മിന്നലാക്രമണ ദിനാചരണ ആഹ്വാനമെന്നും രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ യു.ജി.സിയെ കൂട്ടുപിടിക്കുന്നത് അപമാനകരമാണെന്നും ബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
ഉത്തരവ് വിവാദമായതോടെ മാനവ ശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരണവുമായി രംഗത്തുവന്നു. ഇതില്‍ രാഷ്ട്രീയമില്ലെന്നും ദേശസ്നേഹം മാത്രമേ ഉള്ളൂ. ദിനാചരണം നിര്‍ബന്ധിതമല്ലെന്നും തീരുമാനമെടുക്കാനുള്ള അധികാരം സർവകലാശാലകൾക്കുണ്ടെന്നും മന്ത്രി പ്രതികരിച്ചു. രാഷ്ട്രീയത്തിനും വിവാദങ്ങള്‍ക്കും മേലെയാവണം സൈന്യത്തിെൻറ സ്ഥാനം. ഇപ്പോള്‍ നടക്കുന്നത് ബി.ജെ.പി സൈന്യത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പാർഥ ചാറ്റർജി പറഞ്ഞു.
2016 സെപ്റ്റംബര്‍ 29ന് ഇന്ത്യ നടത്തിയ നിയന്ത്രണരേഖ മറികടന്നുള്ള ആക്രമണത്തിെൻറ സ്മരണ പുതുക്കാന്‍ സര്‍വകലാശാലകളില്‍ മിന്നലാക്രമണ ദിനം ആഘോഷിക്കണമെന്നായിരുന്നു യു.ജി.സി ഉത്തരവ്.
വിദ്യാർഥികളും അധ്യാപകരും സൈന്യത്തിന് ആശംസകാർഡുകൾ അയക്കണം. എൻ.സി.സി യൂനിറ്റുകൾ പ്രത്യേക പരേഡ് നടത്തണം. എന്നിങ്ങനെയാണ് യു.ജി.സി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
