Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ എസ്.ഐ.ആർ: ഹരജി സുപ്രീംകോടതി 16ന് പരിഗണിക്കും

text_fields
bookmark_border
ബംഗാൾ എസ്.ഐ.ആർ: ഹരജി സുപ്രീംകോടതി 16ന് പരിഗണിക്കും
cancel

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​സ്.​ഐ.​ആ​റി​ലൂ​ടെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​വ​ർ​ക്കും പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കി​യ​വ​ർ​ക്കും ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ഹ​ര​ജി ഒ​ക്ടോ​ബ​ർ 16ന് ​സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന കൊ​ൽ​ക്ക​ത്ത, ഹൗ​റ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​മ്പാ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​ര് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ അ​പ്പീ​ലു​ക​ളി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​നും പ്ര​ശാ​ന്ത് ഭൂ​ഷ​ണും ആ​വ​​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് നേ​ര​ത്തേ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ് മാ​ല്യ ബാ​ഗ്ചി, ജ​സ്റ്റി​സ് വി.​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് തീ​രു​മാ​നി​ച്ച​ത്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രു​ടെ പ​രാ​തി​ക​ൾ ആ​ദ്യം കേ​ൾ​ക്കു​മെ​ന്നും പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള അ​പ്പീ​ലു​ക​ൾ ഏ​റ്റ​വും ഒ​ടു​വി​ൽ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ 19 അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലു​ക​ളി​ൽ 37.05 ല​ക്ഷം അ​പ്പീ​ലു​ക​ൾ തീ​ർ​പ്പാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും നി​ല​വി​ലെ വേ​ഗ​ത്തി​ൽ ഈ ​അ​പ്പീ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ 12 വ​ർ​ഷ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ക്കു​മെ​ന്നും ഹ​ര​ജി​ക്കാ​രി​ലൊ​രാ​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​സ​ൻ​ജി​ത് ബോ​സ് വാ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​തു​വ​രെ ആ​കെ അ​പ്പീ​ലു​ക​ളു​ടെ മൂ​ന്ന് ശ​ത​മാ​നം മാ​ത്ര​മാ​ണ് ട്രൈ​ബ്യൂ​ണ​ലു​ക​ൾ തീ​ർ​പ്പാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ ല​ക്ഷ​ത്തി​ല​ധി​കം അ​പ്പീ​ലു​ക​ൾ ട്രൈ​ബ്യൂ​ണ​ലു​ക​ൾ തീ​ർ​പ്പാ​ക്കി​യ​തി​ൽ 93 ശ​ത​മാ​ന​വും ഒ​ഴി​വാ​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengal SIR: Supreme Court to consider petition on 16th
Next Story