Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ എസ്.ഐ.ആർ: അപ്പീൽ നൽകിയവരുടെ വീട്ടിൽ പൊലീസിന്‍റെ ‘പൗരത്വ’ പരിശോധന

text_fields
bookmark_border
Bengal SIR
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിൽ പുറത്തായി അപ്പീൽ നൽകിയവരുടെ വീടുകളിലെത്തി പൊലീസിന്റെ രേഖാ പരിശോധന. നവംബർ 24 മുതലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസ് രേഖകളുടെ പരിശോധന ആരംഭിച്ചത്. ഇത്തരത്തിൽ പരിശോധനക്ക് നിർദേശം നൽകിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്.

മാൾഡ, ജൽപായ്ഗുരി, ദക്ഷിണ ദിനാജ്പൂർ, കിഴക്കൻ ബർദ്വാൻ, ബങ്കുര, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, ഹൗറ, കിഴക്കൻ-പടിഞ്ഞാറൻ മിഡ്നാപൂർ എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്. വോട്ടർമാരുടെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ, നിയമസഭാ മണ്ഡലം, പൊലീസ് സ്റ്റേഷൻ പരിധി, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ വിദ്യാഭ്യാസ രേഖകൾ, ഭൂമി സംബന്ധിച്ചതടക്കമുള്ള രേഖകളാണ് പൊലീസ് ആവശ്യപ്പെടുന്നത്.

എന്നാൽ, ഇത്തരമൊരു പരിശോധനക്ക് നിർദേശം നൽകിയിട്ടില്ലെന്നും ഇതിനെക്കുറിച്ച് ഒരു അറിവുമില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തു നിന്നുള്ള നിർദേശപ്രകാരമാണ് പരിശോധനയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഹൗറയിലെ ഉൻസാനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രേഖാമൂലമുള്ള ഉത്തരവോ രസീതോ നൽകാത്തതിനാൽ നാട്ടുകാർ പൊലീസിനെ തടയുകയും സഹകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ജൽപായ്ഗുരിയിലെ ധൂപ്ഗുരിയിൽ പൊലീസ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് രേഖകൾ പരിശോധിച്ചത്.

അപ്പീലുകൾ വേഗത്തിലാക്കാൻ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം.

ബംഗാളിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിനിടെ, അപ്പീൽ പരിഗണനയിലിരിക്കുന്നവരുടെ വീടുകളിൽ സർക്കാർ പൊലീസിനെ വിന്യസിച്ച് പരിശോധന നടത്തുകയാണെന്നും നവംബർ 29നകം രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണെന്നും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയെ അറിയിച്ചു.

പാസ്പോർട്ട് ഉള്ളവർക്ക് അപ്പീൽ എളുപ്പമാകുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ എസ്.ഐ.ആറിൽ പേര് ഒഴിവാക്കപ്പെട്ടവരിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് പട്ടികയിൽ വീണ്ടും പേര് ചേർക്കുന്നതിന് അപ്പലറ്റ് ട്രൈബ്യൂണലുകളിൽ പ്രയാസം നേരിടേണ്ടി വരില്ലെന്ന് സുപ്രീംകോടതി. പട്ടികയിൽ നിന്ന് പുറത്തായവരുടെ അപ്പീലുകൾ മുൻഗണനാടിസ്ഥാനത്തിൽ ആദ്യം പരിഗണിക്കണമെന്ന നവംബർ 23-ലെ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടപ്പോഴാണ് കോടതി വാക്കാൽ നിരീക്ഷണം നടത്തിയത്.

നവംബർ 23-ലെ ഉത്തരവിൽ മുൻഗണനയുടെ കാര്യത്തിൽ കൊൽക്കത്ത കോർപറേഷന്റെ കാര്യം മാത്രമാണ് പരാമർശിച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹൗറ ഉൾപ്പെടെ ആറ് കോർപറേഷനുകളിലുള്ളവർക്കും മുൻഗണന ലഭിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. കൊൽക്കത്ത കോർപറേഷനിൽ മാത്രം 1.3 ലക്ഷം പേരും മറ്റ് ആറ് കോർപറേഷനുകളിലായി ഏകദേശം 75,000 പേരുമാണ് പട്ടികയിൽ നിന്ന് പുറത്തായതെന്നും ഹരജിക്കാർക്ക് വേണ്ടി കോടതിയെ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Bengal SIR: Police Conduct Citizenship Checks at Homes of Those Who Appealed
Next Story