Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ എസ്.ഐ.ആറിലെ വിവരങ്ങൾ മറച്ചുപിടിച്ച് തെരഞ്ഞെടുപ്പ് കമീഷൻ പോർട്ടൽ

text_fields
bookmark_border
നിർണായക വെളിപ്പെടുത്തലുമായി ‘ദി വയർ’ റിപ്പോർട്ട്
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍റെ പോർട്ടലിലുള്ള നിർണായക കണക്കുകൾ മറച്ചുപിടിക്കാൻ സാങ്കേതിക വിദ്യ ഉപയോഗിച്ചതായി റിപ്പോർട്ട്. നിർണായകമായ ചില സ്ഥിതിവിവരക്കണക്കുകൾ യഥാർഥ എണ്ണത്തിനനുസരിച്ച് മാറാതിരിക്കാൻ കമീഷന്‍റെ പോർട്ടലിന്‍റെ കോഡിൽ നേരിട്ട് ടൈപ്പ് ചെയ്ത് ചേർത്തിരിക്കുകയാണെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. എസ്.ഐ.ആർ നടപടികളുടെ പുരോഗതി നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷകരും കമീഷൻ തന്നെയും ഉപയോഗിക്കുന്ന സംവിധാനമായ ഇ.സി.ഐ നെറ്റ് പരിശോധിച്ചതിലാണ് ഈ കണ്ടെത്തൽ.

ഉദാഹരണത്തിന് ബംഗാളിലെ എത്ര വോട്ടർമാരെയാണ് ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ (ലോജിക്കൽ ഡിസ്ക്രെപൻസി) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്ന കണക്ക് കമീഷന്‍റെ തുടർനടപടികൾക്ക് അനുസൃതമായി സ്വമേധയാ അപ്ഡേറ്റഡ് ആയി മാറിവരേണ്ടതാണ്. എന്നാൽ, അങ്ങനെവരുന്നതിനാവശ്യമായ ‘ഡൈനാമിക് കോഡ്’ ഉപയോഗിക്കുന്നതിനുപകരം, ഡാഷ്ബോർഡിൽ മുൻകൂട്ടി നിശ്ചയിച്ച ഹാർഡ് കോഡ് നൽകിയതായാണ് കാണുന്നത്.

തങ്ങൾക്ക് ലഭിച്ച ഒരു രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.സി.ഐ നെറ്റിന്‍റെ കോഡ് സ്വതന്ത്രമായി പരിശോധിച്ചുതുടങ്ങിയതെന്ന് ‘ദി വയർ’ വ്യക്തമാക്കി. കമ്പ്യൂട്ടർ ശാസ്ത്ര രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മൂന്ന് മുതിർന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞരോടും ഒരു സൈബർ സുരക്ഷാ വിദഗ്ധനോടുമാണ് ഇ.സി.ഐ നെറ്റ് സ്വതന്ത്രമായി പരിശോധിക്കാൻ അഭ്യർഥിച്ചത്. നവംബർ 23 വരെ ഈ കോഡ് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നുവെന്നും കോഡിനെക്കുറിച്ച് ചോദ്യങ്ങളുമായി ‘ദി വയർ’ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതിന് പിന്നാലെ കോഡ് പ്രദർശിപ്പിച്ചിരുന്ന പേജ് കമീഷന്‍റെ ലോഗിൻ പേജിലേക്ക് റീഡയറക്ട് ചെയ്യാൻ തുടങ്ങിയിരിക്കുകയാണെന്നും അന്വേഷണം നടത്തിയ മാധ്യമ പ്രവർത്തക അപർണ ഭട്ടാചാര്യ വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങൾക്കും തെരഞ്ഞെടുപ്പ് കമീഷന്റെ ഡേറ്റാബേസിലുള്ള യഥാർഥ കണക്കുകളാണ് ഡാഷ്ബോർഡ് പ്രദർശിപ്പിക്കുന്നത്. എന്നാൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുക്കുമ്പോൾ, ഡേറ്റാബേസിൽ എന്ത് കണക്കാണുള്ളതെന്നത് പരിഗണിക്കാതെ ഡാഷ്ബോർഡിലെ കോഡ് എല്ലായ്പ്പോഴും 94,49,132 എന്ന സംഖ്യ പ്രദർശിപ്പിക്കുകയാണ്. അതായത്, ഡേറ്റാബേസിൽ നിന്ന് തത്സമയം വിവരങ്ങൾ എടുക്കുന്നതിനുപകരം ആ സംഖ്യ മുൻകൂട്ടി നിശ്ചയിച്ച കോഡ് എന്ന നിലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹാർഡ് കോഡിങ്ങിലൂടെ കമീഷൻ മറച്ചുവെക്കുന്നത്

എത്ര വോട്ടർമാരെ പ്രത്യേക പരിശോധനക്ക് വിധേയരാക്കി, എത്ര നോട്ടീസുകൾ അയച്ചു, എത്ര ഹിയറിങ്ങുകൾ നടത്തി തുടങ്ങിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഡേറ്റാബേസിലാണ് സൂക്ഷിക്കുക. ഒരു ഉദ്യോഗസ്ഥൻ ഡാഷ്ബോർഡ് തുറക്കുമ്പോഴെല്ലാം, സ്‌ക്രീൻ ഡേറ്റാബേസിനോട് ഏറ്റവും പുതിയ കണക്കുകൾ ചോദിക്കുകയും അങ്ങനെ ഡേറ്റാബേസിലുള്ള വിവരങ്ങൾ മറുപടിയായി പ്രദർശിപ്പിക്കുകയും ചെയ്യും.

അതിനാൽ ഡേറ്റബേസിൽ ഡേറ്റ മാറുമ്പോൾ ഡാഷ്ബോർഡിലെ കണക്കുകളും അതനുസരിച്ച് മാറും. എന്നാൽ, ഒരു സംഖ്യ നേരിട്ട് കോഡിൽ എഴുതിച്ചേർത്താൽ ഈ പ്രക്രിയ നടക്കില്ല. അപ്പോൾ ഡേറ്റാബേസിൽനിന്നുള്ള വിവരങ്ങൾ കമ്പ്യൂട്ടർ സ്ക്രീൻ സ്വീകരിക്കുന്നതിനുപകരം പ്രോഗ്രാമർ സ്‌ക്രീനിന് നൽകുന്ന സംഖ്യയാണ് കാണിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Wire Report: EC Portal Hardcoded Bengal SIR Voter Figures
Next Story