Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗാളിൽ നാലിനു പകരം എട്ടുപേരെ കേന്ദ്രസേന വധിക്കേണ്ടിയിരുന്നുവെന്ന് ബി.​െജ.പി നേതാവ്​
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ നാലിനു പകരം...

ബംഗാളിൽ നാലിനു പകരം എട്ടുപേരെ കേന്ദ്രസേന വധിക്കേണ്ടിയിരുന്നുവെന്ന് ബി.​െജ.പി നേതാവ്​

text_fields
bookmark_border

കൊൽക്കത്ത: പശ്​ചിമ ബംഗാളിൽ നാലാംഘട്ട വോ​ട്ടെടുപ്പിനിടെ കേന്ദ്ര സേനയുടെ ​വെടിയേറ്റ്​ നാലു വോട്ടർമാർ മരിച്ച സംഭവം ബംഗാളിൽ കടുത്ത പ്രതിഷേധം തീർക്കു​ന്നത്​ അവഗണിച്ച്​ പ്രകോപനവുമായി വീണ്ടും ബി.ജെ.പി നേതാവ്​. കൊല്ലപ്പെട്ടത്​ 'ചീത്തയാളുകളാ'യിരുന്നുവെന്ന് ബംഗാൾ ബി​.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ ദിലീപ്​ ഘോഷ്​ പ്രസ്​താവനയിറക്കിയതിനു പിന്നാലെ​ നാലല്ല എട്ടുപേരെയായിരുന്നു​ കേന്ദ്ര സേന വധിക്കേണ്ടിയിരുന്നതെന്ന്​ സംസ്​ഥാന നേതാവ്​ രാഹുൽ സിൻഹ പറയുന്നു. ''സീതൽകുച്ചിയിൽ നാലല്ല എട്ടുപേരെ വെടി​വെച്ചുകൊല്ലേണ്ടതായിരുന്നു. എട്ടിനു പകരം നാലുപേരെ മാത്രം എന്തിനു വധിച്ചെന്നതിന്​ ഉത്തരം നൽകാൻ കേ​ന്ദ്ര സേനക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകണം. ഗുണ്ടകൾ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയാണ്​. കേന്ദ്ര സേന ശരിയായാണ്​ പ്രതികരിച്ചത്​. ഇനിയും അങ്ങനെ സംഭവിച്ചാൽ അതുതന്നെയാകും മറുപടി''- സിൻഹ പറഞ്ഞു.

സ്വന്തം മണ്ഡലമായ ഹബ്​റയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മാധ്യമങ്ങളോട്​ സംസാരിക്കവെയായിരുന്നു സിൻഹയുടെ പ്രതികരണം.

ബി.ജെ.പി നേതാവിന്‍റെ വാക്കുകളെ കടുത്ത ഭാഷയിൽ അപലപിച്ച മുഖ്യമന്ത്രി മമത ബാനർജി ''ഇത്​ നമ്മുടെ രാജ്യ​​ത്തിന്‍റെ നേതാക്കളാണെ''ന്ന്​ കുറ്റപ്പെടുത്തി. ബി.ജെ.പിയെ തെരഞ്ഞെടുപ്പ്​ കമീഷൻ നിരോധിക്കണമെന്ന്​ തൃണമൂൽ നേതാവ്​ ജ്യോതിപ്രിയ മല്ലിക്​ ആവശ്യപ്പെട്ടു.

ശനിയാഴ്ചയാണ്​ നാലാംഘട്ട വോ​ട്ടെടുപ്പ്​ നടന്ന കുച്​ ബിഹാറിലെ സീതൽകുച്ചിയിൽ വോട്ടിങ്ങിനിടെ സംഘർഷം ആരോപിച്ച്​ സി.ഐ.എസ്​.എഫ്​ സേന വെടിവെപ്പ്​ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leaderCooch BeharBengal polls
News Summary - Bengal polls: Not four, (Central forces) should have killed 8, says BJP leader
Next Story