Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ഞ്ചാ​യ​ത്ത്​...

പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ: ബംഗാൾ സർക്കാർ ഹൈകോടതിയിൽ ഹരജി നൽകി

text_fields
bookmark_border
പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ: ബംഗാൾ സർക്കാർ ഹൈകോടതിയിൽ ഹരജി നൽകി
cancel

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സ്റ്റേ ചെയ്ത നടപടികൾക്കെതിരെ പ​ശ്ചി​മ ബം​ഗാ​ൾ സർക്കാർ ഹൈകോടതിയിൽ ഹരജി നൽകി. ഹൈകോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നൽകിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും.  

ബി.ജെ.പിയുടെ ഹരജിയിൽ ഏപ്രിൽ 16 വരെ തെ​ര​ഞ്ഞെ​ടു​പ്പ്​ നടപടികൾ സ്​റ്റേ ചെയ്​ത് വ്യാഴാഴ്ചയാണ് ഹൈകോടതി ഉത്തരവിട്ടത്​. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​ന്തി​മ സ​മ​യ​പ​രി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടുള്ള തർക്കത്തെ തുടർന്നാണ്​ നടപടികൾ കോടതി സ്​റ്റേ ചെയ്​തത്​.  

അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​​​​​​​െൻറ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​​​​​​​െൻറ അ​വ​സാ​ന തീ​യ​തി സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഒ​രു ദി​വ​സ​ത്തേ​ക്ക്​ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, പിന്നീട്​ തീ​രു​മാ​നം ക​മീ​ഷ​ൻ ​പി​ൻ​വ​ലി​ച്ചു. ഇതിനെയാണ് ഹരജിക്കാരൻ ചോദ്യം ചെയ്തത്. 

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നടപടിക്കെതിരെ ബി.​ജെ.​പി നേരത്തെ സു​പ്രീം​കോ​ട​തിയെ സമീപിച്ചിരുന്നു. എന്നാൽ​ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി നിർദേശിക്കുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state govtmalayalam newsBengal Panchayat Electionbengal high court
News Summary - Bengal Panchayat Election: State Govt move to high court -India News
Next Story