ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ പത്താം വാർഷികം മാർച്ച് ഒന്നു മുതൽ
text_fieldsകുന്ദമംഗലം: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പുർ ആസ്ഥാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനം നടത്തുന്ന ത്വയ്ബ ഗാർഡൻ സ്ഥാപനങ്ങളുടെ പത്താം വാർഷികം മാർച്ച് 1, 2, 3 തീയതികളിൽ നടക്കും.
2012ൽ ദക്ഷിൺ ദിനാജ്പുർ ജില്ലയിലെ മാജിഖണ്ഡയിൽ മർകസ് പൂർവ വിദ്യാർഥി സുഹൈറുദ്ദീൻ നൂറാനിയുടെ നേതൃത്വത്തിൽ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് സ്ഥാപിച്ചാണ് ബംഗാൾ മർകസിന് തുടക്കമിടുന്നത്. 18 സ്ഥാപനങ്ങളിലായി 3500 വിദ്യാർഥികളും സാമൂഹികക്ഷേമ പദ്ധതികളിലായി ഒരു ലക്ഷത്തോളം ജനങ്ങളും ബംഗാൾ മർകസിന്റെ ഗുണഭോക്താക്കളാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർഷികാഘോഷങ്ങളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാവും. ഹാർമണി കോൺഫറൻസ്, സഖാഫി സമ്മിറ്റ്, വിദ്യാഭ്യാസ സെമിനാർ, മീഡിയ സബ്മിറ്റ്, ഉലമ കോൺക്ലേവ്, വിദ്യാർഥി സമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും. ശൈഖ് അഫീഫുദ്ദീൻ ജീലാനി ബാഗ്ദാദ്, ബംഗാൾ കൃഷി മന്ത്രി ബിപ്ലബ് മിത്ര, കർണാടക സ്‌പീക്കർ യു.ടി. ഖാദർ, നദീമുൽ ഹഖ് എം.പി, ബംഗാൾ വഖഫ് ബോർഡ് ചെയർമാൻ അബ്ദുൽ ഗനി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഖലീലുറഹ്‌മാൻ, ദക്ഷിൺ ദിനാജ്പുർ കലക്ടർ ബിജിൻ കൃഷ്ണ, ബംഗാൾ ചെറുകിട വികസന കോർപറേഷൻ ഡയറക്ടർ നിഖിൽ നിർമൽ, ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പ്രോ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

